ആദ്യ പുക ചുരുളുകള്‍
ഉള്ളിലേക്കെടുക്കുമ്പോള്‍
അത്രയൊന്നും ശക്തില്ലാതെ
പിടക്കുന്ന ഹൃദയത്തിന്റെ
മിടിപ്പ് ഞാന്‍ വ്യക്തമായി കേള്ക്കും
എന്നിട്ടും
കിതക്കുന്ന ഹൃദയത്തിന്റെ
ദുര്ബകലമായ കരച്ചിലുകള്‍
കേള്ക്കാ തെ, ഞാന്‍
ചുണ്ടുകള്ക്കി ടയില്‍
കത്തിച്ച ചുരുട്ടുമായി
ചരിത്രത്തിലൂടെ നടന്ന
വിപ്ലവ കാരികളെ മനസ്സില്‍
കണ്ട്,കൃത്രിമ ധൈര്യം ആര്ജ്ജിനച്
ആ സിഗരറ്റ് വലിച്ചു തീര്ക്കും .
ഇന്നല്ലങ്കില്‍ നാളെ
ഏതോ ഒരു കവിള്‍ പുക
എന്റെ ഹൃദയ ധമനികളെ
തകര്ക്കും , അന്ന്
കിതപ്പോടെ ചലിക്കുന്ന
എന്റെപ ഹൃദയം
ഊര്ദ്ധോ ശ്വാസം വലിച്ച്
നില്ക്കും ,
അതിനു മുന്പ്ക എനിക്ക്
നിര്ത്തുണം ഈ പുക വലി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ