ആകെ പേജ്‌കാഴ്‌ചകള്‍

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2012

പുഴുപ്പുറ്റു കളിലേക്ക്






പുഴുക്കളോളം
ചെറുതായിരുന്നെങ്കില്‍
പുഴുപ്പുറ്റു കളിലേക്ക്
നുഴഞ്ഞു കയറി
ഒളിച്ചിരിക്കാമായിരുന്നു


വായിക്കപ്പെടാത്ത
അക്ഷരങ്ങളായിരുന്നെങ്കില്‍
വാക്കുകളെ വലിച്ചു കീറി
ഇല്ലാത്ത  അര്‍ഥങ്ങള്‍   അവര്‍
ചമാക്കാതിരുന്നേനെ.


പരമാണു പോല്‍
സര്‍വ്വ വ്യാപി 
യായിരുന്നെങ്കില്‍
തലച്ചോറുകളിലെ
സമാധാന ചിന്തകളില്‍
പെറ്റു പെരുകി
ഉണര്‍ന്നിരുന്നേനെ  ..


മാലാഖ പോല്‍
വ്യാജമായിരുന്നെങ്കില്‍
ദൈവാ ഘ്രോഷങ്ങളുടെ
ഭാണ്ടങ്ങളുമായി
ഇരുട്ടിന്റ മറവില്‍
പ്രവചനങ്ങളുടെ
ആള്‍ രൂപയായി
പ്രത്യക്ഷ പ്പെടാതിരുന്നേനെ..


മനുഷ്യത്വത്തിലെ
ആത്മാവായിരുന്നെങ്കില്‍
മരവിച്ചിരുന്നുറങ്ങാതെ
കൊടുങ്കാറ്റ്   പോല്‍
വീശിയടിച്ചേനെ


ഞാന്‍
പുഴുക്കളോളം
ചെറുതായിരുന്നെങ്കില്‍
ഒന്നും ചെയ്യാതെ
പുഴുപ്പുറ്റു കളിലേക്ക്
നുഴഞ്ഞു കയറി
ഒളിച്ചിരിക്കാമായിരുന്നു .


ഷിയാസ് ..

തിരമാലകള്‍

വസന്തത്തില്‍
പുഷ്പിക്കാതെ
കാലം തെറ്റി വേനലില്‍
പൂത്ത് വാടി ത്തളര്‍ന്ന
അവള്‍ ,
ഒരു പുഷ്പത്തെ
പോലെ തോന്നിപ്പിച്ചു.


പുണരാതെ
വേര്‍പെട്ടൊഴുകിയ
കടലുകള്‍ പോലെ
അവള്‍ എന്നില്‍
നിന്നടര്‍ന്നൊഴുകി
എവിടെയും ലയിക്കാതെ -
ലയിച്ചപോല്‍ തോന്നിപ്പിച്ചു .


സാഗര സംഗമങ്ങളില്‍
പുനര്‍ജനിച്ച ചെറു -
ദ്വീപുകള്‍ ,
ആര്‍ത്തിയോടെ
തിരകള്‍ ഒഴുകി വന്ന്
കിതച്ചു നിന്ന
മണല്‍ തരികളുടെ
മോഹഭംഗങ്ങള്‍
പോലെ,
ഒക്കത്തിരിക്കുന്നു .


മനസ്സും മാംസവും
ജീവനും ചൂഴ്ന്നെടുത്ത്‌
കാലം കരയിലുപേക്ഷിച്ച
ചിപ്പിയുടെ പുറംതോട്
പോലെ, കറുത്ത
പാറക്കെട്ടുകളില്‍
തല്ലിയലച്ചു തകരുന്ന
തിരമാലകള്‍ -


പരസ്പരം പുണരാതെ
വേര്‍പെട്ടൊഴുകിയ
ഞങ്ങളായിരുന്നു ...