ആകെ പേജ്‌കാഴ്‌ചകള്‍

വ്യാഴാഴ്‌ച, മാർച്ച് 07, 2013

(ആട്)



മരുഭൂമിയിലെ
ഉഷ്ണമില്ലാത്ത
കാറ്റില്‍
സന്ധ്യയോടടുത്ത
സമയത്ത് - ഒരാട്.

അനന്തതയിലേക്ക്
നീളുന്ന നാലുവരിപ്പാതയില്‍
കാറ്റിനെ കീറിമുറിച്ച്‌
ശരവേഗത്തില്‍
മരുഭൂമിയുടെ
നിഗൂഡതകളിലേക്ക്
കുതിക്കുന്ന ഒരു - ജി എം സി .

കാറ്റില്‍
ഇളകിയാടുന്ന
ചെമ്പന്‍
രോമരാജികളില്‍
ഇണയാട്
ചുണ്ടുരുമ്മിയ പാടുകള്‍,
തുറന്നടയുന്ന
ആ മിഴികളില്‍ ആനന്ദം .

ജി എം സി
ആടിനെയും കൊണ്ട്
കുതിക്കുന്നു -അവര്‍ നാല് പേര്‍
ആര്‍ത്തട്ടഹസിച്ച്
വണ്ടിക്കുള്ളില്‍
കത്തിയുടെ മൂര്‍ച്ച
നോക്കി രസിക്കുന്നു -
കൌതുകത്തോടെ
കാഴ്ചകള്‍ കാണുന്ന
ആ മിഴികളിലെ
കവിത മായാന്‍
ഇനി ക്ഷണ നേരം കൂടി മാത്രം-
അപ്പോഴും, ഒന്നുമറിയാതെ
ആ കലമാന്‍ മിഴികള്‍
കാറ്റിനോട് കളിപറഞ്ഞ്
ഇണയാട് ചുണ്ടുരുമ്മിയ
പാടുകളിലേക്ക് നോക്കി
മന്ദഹസിച്ച് കൊണ്ടിരുന്നു .

മനുഷ്യന്‍
തീരുമാനിച്ചുറപ്പിച്ച
മരണത്തിലേക്കുള്ള
ഉല്ലാസയാത്രയിലാണ്
ആ ചെമ്പരിയാട്- അതിന്‍റെ
കൈകാലുകള്‍ കൂട്ടിച്ചേര്‍ത്ത്
കെട്ടുമ്പോള്‍ ,ഒന്ന്
പിടയുമായിരിക്കും
ഉച്ചത്തില്‍
നിലവിളിക്കുമായിരിക്കും
മനുഷ്യന്റെ ബന്ധനത്തില്‍
നിന്നും രക്ഷപ്പെടാന്‍
അതുകൊണ്ടാകുമോ ?

ഇന്നത്തെ
മരുഭൂ യാത്രയില്‍
അവരുടെ
കൊമ്പില്‍ കോര്‍ത്ത
മട്ടനാകാന്‍ ,
അവര്‍ തീരുമാനിച്ച
ആടിന്‍റെ കരച്ചില്‍
അവര്‍ക്കൊരു
പ്രശ്നമാണോ?
ഇതുപോലെ മനുഷ്യനെ
കൊമ്പില്‍ കോര്‍ത്ത്‌
ചുട്ടുതിന്നുന്ന
ജീവകള്‍ വരുന്ന കാലത്ത് ,
നമ്മളും പിടക്കും ,
ഉച്ചത്തില്‍ കരയും ഈ
ആടിന്‍റെ കരച്ചില്‍ പോലെ
നമ്മുടെ കരച്ചിലുകളും
ആരും കേള്‍ക്കാതെ പോകും ....

ഇപ്പോള്‍ ആ ജി എം സി തിരികെ വരുന്നുണ്ടാകും
പുറകില്‍ ആടില്ലാതെ !

ഷിയാസ്