ആകെ പേജ്‌കാഴ്‌ചകള്‍

ശനിയാഴ്‌ച, ഡിസംബർ 28, 2013

( പാൽചായ )



വീട്ടിൽ 
കട്ടൻ ചായ മാത്രം 
കുടിച്ചു ശീലിച്ച 
മകനെ 
ഹോട്ടലിൽ കൊണ്ടുപോയ
അച്ഛൻ മകനോട്‌ :
ചായ വേണോ ,
പാലുംവെള്ളം വേണോ ?

അടുത്ത മേശയിൽ
ആദ്യമായി പാൽ ചായ
കണ്ട മകൻ

ചായ എന്നാൽ
അവന് കട്ടൻചായയായിരുന്നു
അതുകൊണ്ട്
പാലുംവെള്ളം
മതി എന്ന് പറഞ്ഞു ,

സത്യത്തിൽ
അവൻ ഉദ്ധേശിച്ചത്
പാൽചായയായിരുന്നു
എങ്കിലും
ആദ്യമായി കുടിച്ച
പാലുംവെള്ളം
അവന് ഇഷ്ട്ടപ്പെട്ടു ,
ഇഷ്ട്ടപ്പെടാതിരിക്കാൻ
അവൻ ഇതിനുമുമ്പ്
പാൽചായ കുടിച്ചിട്ടില്ലല്ലോ -

ഇനി അച്ഛൻ
ചോദിക്കുമ്പോൾ
ചായ എന്ന് പറയാം
എന്ന് തീരുമാനിച്ച്
അച്ഛന്റെ കൈ പിടിച്ച് അവൻ
കടയുടെ പുറത്തേക്ക് നടന്നു .

(ഒരു ചെറിയ പൊതിയുമായി ) .

( പാൽചായ )



വീട്ടിൽ 
കട്ടൻ ചായ മാത്രം 
കുടിച്ചു ശീലിച്ച 
മകനെ 
ഹോട്ടലിൽ കൊണ്ടുപോയ
അച്ഛൻ മകനോട്‌ :
ചായ വേണോ ,
പാലുംവെള്ളം വേണോ ?

അടുത്ത മേശയിൽ
ആദ്യമായി പാൽ ചായ
കണ്ട മകൻ

ചായ എന്നാൽ
അവന് കട്ടൻചായയായിരുന്നു
അതുകൊണ്ട്
പാലുംവെള്ളം
മതി എന്ന് പറഞ്ഞു ,

സത്യത്തിൽ
അവൻ ഉദ്ധേശിച്ചത്
പാൽചായയായിരുന്നു
എങ്കിലും
ആദ്യമായി കുടിച്ച
പാലുംവെള്ളം
അവന് ഇഷ്ട്ടപ്പെട്ടു ,
ഇഷ്ട്ടപ്പെടാതിരിക്കാൻ
അവൻ ഇതിനുമുമ്പ്
പാൽചായ കുടിച്ചിട്ടില്ലല്ലോ -

ഇനി അച്ഛൻ
ചോദിക്കുമ്പോൾ
ചായ എന്ന് പറയാം
എന്ന് തീരുമാനിച്ച്
അച്ഛന്റെ കൈ പിടിച്ച് അവൻ
കടയുടെ പുറത്തേക്ക് നടന്നു .

(ഒരു ചെറിയ പൊതിയുമായി ) .

വ്യാഴാഴ്‌ച, ഡിസംബർ 12, 2013

പുരുഷ മേധാവിത്വം____ .



കുട്ടികളുടെ 
അവകാശി 
അച്ചനാകുന്നതല്ലേ 

ഏറ്റവും വലിയ 
പുരുഷ മേധാവിത്വം ,

എന്തേ സ്ത്രീകൾ
അതിനെതിരെ
ശബ്ദിക്കാത്തത് ,

മിനിറ്റുകൾ മാത്രം
നീണ്ടു നിൽക്കുന്ന
സുഘാനുഭൂതി
കഴിഞ്ഞെഴുന്നേറ്റു
പോകുന്ന പുരുഷനോ

മാസങ്ങളോളം
ദുരിതപർവ്വം പേറി
പ്രസവിച്ച് മുലയൂട്ടി
വളർത്തുന്ന സ്ത്രീയോ
ആരാണ് കുട്ടിയുടെ അവകാശി ?

ബുധനാഴ്‌ച, ഡിസംബർ 11, 2013

(ചങ്ങലകളിൽ )



ഏതൊരു ദിവസത്തിലാണോ 

അമ്പലങ്ങളും 
പള്ളികളും
ചർച്ചുകളും
വിദ്യാലയങ്ങളും
ബാങ്കുകളും
രാജ കൊട്ടാരങ്ങളും
പണിശാലകളും
തകർക്കപ്പെടുന്നത്


ഏതൊരു ദിവസത്തിലാണോ

കന്യാസ്ത്രീകൾ
വിദ്ധ്യാർഥികൾ
ജനങ്ങൾ
മൃഗങ്ങൾ
സ്ത്രീകൾ
പണിക്കാർ
മോചിതരാകുന്നത്

ഏതൊരു ദിവസത്തിലാണോ

ഖുറാനും
ബൈബിളും
ഗീതയും
തോറയും
മൂലധനവും
നിയമങ്ങളും
കത്തിക്കപ്പെടുന്നത്

ഏതൊരു ദിവസത്തിലാണോ

മുഫ്തിയും
പോപ്പും
പൂജാരിയും
രാജാക്കന്മാരും
നാട് കടത്തപ്പെടുന്നത്

ഏതൊരു ദിവസത്തിലാണോ

സാറ്റലൈറ്റുകൾ
ചാനലുകൾ
വാർത്തകൾ
വിവരങ്ങൾ
മുഴുവനും നിലക്കുന്നത്

ഏതൊരു ദിവസത്തിലാണോ
നമ്മുടെ ലക്ഷ്യം ഭക്ഷണം
മാത്രമാകുന്നത്

അന്നായിരിക്കും
നവോഥാനം
അന്നായിരിക്കും
സമത്വം
അന്നായിരിക്കും
സ്നേഹം
അന്നായിരിക്കും
സുരക്ഷ
അന്നായിരിക്കും
ജീവിതം

(നാം ബന്ധിതർ ) .

തിങ്കളാഴ്‌ച, ഡിസംബർ 09, 2013

പ്രണയം ചിലന്തി വലകളിലൂടെ.

പ്രണയം ചിലന്തി വലകളിലൂടെ.
കവികള്‍ പാടിയ പ്രണയം
കാലത്തോടൊപ്പം  യാത്രയായി
എന്നിട്ടും
ശരീരങ്ങളില്‍ അവസാനിക്കുന്ന
പ്രണയങ്ങള്‍ ക്കായി നമ്മള്‍
കപട പ്രണയത്തിന്റെ കരിമ്പടം
പുതക്കുന്നു .

ആത്മ്മാവ് ഉപേക്ഷിച്ച ശരീരം
അഗ്നിയില്‍ എരിയുന്ന പോലെ
കപട പ്രണയത്തിലെ പാവം
കാമിനിമാര്‍ കത്തി എരിയുന്നു .

 ഒട്ടി ക്കിടക്കുമ്പോഴും ചൂടേല്‍ക്കാത്ത
മനസ്സിന്റെ മറുപാതിയുടെ കാപട്യമാണ്
പ്രണയം ,
ആ ഇതളുകള്‍ വേര്‍പെടുത്താന്‍ ധൈര്യമില്ലാതെ
ആയിരങ്ങളുടെ മനസ്സില്‍ പ്രണയം
വീണു മരിക്കുന്നു .

കാലം തീര്‍ത്ത ശരശയ്യയില്‍
മനസ്സിന്റെ ഒരു പാതി കൊരുത്ത് വച്ച്,
മറുപാതിയില്‍ പ്രണയം നിറച്ച്
സൈബര്‍ ലോകത്തെ ചിലന്തി വലകളില്‍
ഉന്മാദ നൃത്തമാടി, അവര്‍
കാമാത്തി പുരകളിലേക്ക് യാത്ര പോകുന്നു .

25\08\2011 DOHA.

പോരാളി

എന്റെ നഖങ്ങളില്‍ സൂജി തറക്കൂ
എന്റെ കണ്ണില്‍ മുളക് തേക്കൂ
എന്നെ ഇരുമ്പഴി ക്കുള്ളില്‍  അടക്കൂ
എന്നെ ജാലിയന്‍ വാലാബാഗില്‍ നിര്‍ത്തി വെടിവക്കൂ
എന്നെ ട്രെയിനില്‍ കയറ്റി അയക്കൂ
...
എന്റെ തലച്ചോറ് പൊട്ടി ഞാന്‍ മരിക്കട്ടെ .

ഞാന്‍ പാപിയാണ് ,കാരണം
നിങ്ങള്‍ നെയ്ത പരവതാനിയിലാണ് ഞാനുറങ്ങുന്നത്‌
നിങ്ങള്‍ വെട്ടിയ വഴിയിലൂടെയാണ് ഞാന്‍ നടക്കുന്നത്
നിങ്ങള്‍ മരിച്ചവര്‍ക്ക് വേണ്ടി ഞാനൊന്നും ചെയ്യുന്നില്ല
നിങ്ങള്‍ ത്യജിച്ചതെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്
പ്രായശ്ചിത്തം ചെയ്യാന്‍ ഞാന്‍ എന്ത് ചെയ്യണം

നിങ്ങളുടെ ഈ ബാലിത്തറയില്‍ ഞാന്‍ തലതല്ലി മരിക്കട്ടെ ?

എന്‍റെ ഓണക്കാലം

എന്‍റെ ഓണക്കാലം . AUG 2011.
മാവിന്‍ കൊമ്പില്‍ ഊഞ്ഞാലിട്ടൂ ഓണത്തപ്പാ 
കിന്നരി മുല്ലകള്‍ പൂത്തുലയുന്നീ  അത്തംനാളില്‍ 
തംബുരു മീട്ടി പാട്ടുകള്‍ പാടാം ഊഞ്ഞാലാടാം
ഉണ്ണിക്കുട്ടാ നീയും വായോ നേരം പോയല്ലോ .

ഓണത്തുമ്പികള്‍ നെല്ലിന്‍ കതിരില്‍ നൃത്തം വച്ചു
മുല്ലപ്പൂവും  ഓണപ്പൂവും അത് കണ്ടു ചിരിച്ചു
ഇലഞ്ഞി പ്പൂവിന്‍ മാദക ഗന്ധം നാട് നിറഞ്ഞല്ലോ
ഓമന മക്കള്‍ പൂവ് പറിക്കാന്‍ ഓടിനടക്കുന്നേ
പൂക്കളമിട്ടു പാട്ടുകള്‍ പാടി ഓണ പൂവിളിയായി

സദ്യവട്ടം കുഴലപ്പം കായ്‌വറുത്തതും  ഉപ്പേരീം
ചേലില്‍ നിന്ന് വിളമ്പുന്നു വല്യമ്മച്ചീം മുത്തശ്ശീം 
ചേലകള്‍ ചുറ്റി ചേല് നോക്കി ചേച്ചിമാരും കൂട്ടിനെത്തി
ഓണത്തപ്പാ കുടവയരാ അത്തം പത്തിന് തിരുവോണം
കൈകള്‍ കൊട്ടി പാട്ടുകള്‍ പാടി വന്നിരുന്നു വല്യച്ചന്‍
ഒന്ന് മിനുങ്ങീട്ടൊന്നിച്ചെത്തീ   അമ്മാവന്‍ മാരും

സദ്യ വട്ടം കെങ്കേമം ഓണാഘോഷം  തിമ്രുതത്തൈ .

സ്വാമിയും ഹാജിയും

സ്വാമിയും ഹാജിയും ഒന്ന് തന്നെയോ ? AUG 2011.DOHA .

 

വൃത ശുദ്ധിയോടെ പാനകം കഴിഞ്ഞു
കറുപ്പുടുത്തു സ്വാമിമാര്‍ ശബരി മലക്ക്

വൃത ശുദ്ധിയോടെ നിയ്യത്തുറപ്പിച്ചു
വെളുപ്പുടുത്ത് ഹാജിമാര്‍ മക്കയ്ക്ക്

ഹാജിക്കും അയ്യപ്പനും ഒരേ വേഷം
ഉടുമുണ്ടും മേല്‍മുണ്ടും, നിറം മാത്രം വിത്യാസം .



പളനിമല മുരുകന്‍റെ സന്നിധാനം
മന്ത്രോച്ചാരണങ്ങലോടെ  ഭക്തര്‍ മുടി മുറിക്കുന്നു
മുരുകന് നല്‍കുന്ന നേര്‍ച്ച  നിവേദ്യം-  തല മുടി   .

മക്കത്തെത്തിയ ഹാജിമാര്‍ ഹജ്ജു കഴിഞ്ഞ്
മുടി മുറിച്ച് ചടങ്ങുകള്‍ അവസാനിപ്പിക്കുന്നു .

സ്വാമിക്കും ഹാജിക്കും മുടി മുറിക്കല്‍ .

ചുറ്റു വിളക്കും  തുലാഭാരവും   നടക്കുന്ന 
അമ്പലമുറ്റത്ത്‌ "പ്രദക്ഷിണം " ഒരു വലിയ നേര്‍ച്ച.

മക്കത്തെത്തിയ  ഹാജിമാര്‍ കഅബയെ തവാഫ് [ പ്രദക്ഷിണം ] ചെയ്യുന്നു -
ഒരിക്കലും അവസാനിക്കാത്ത പ്രദക്ഷിണം ,365 ദിവസവും കണ്ണി മുറിയാത്ത തവാഫ്[പ്രദക്ഷിണം].

 സ്വാമിക്കും ഹാജിക്കും പ്രദക്ഷിണം.

ഹജറുല്‍ ആസ് വത്  [കഅബയിലെ  ഒരു പുണ്യ കല്ല്‌ ] കണ്ടും ,തെട്ടും -
ഹാജിമാര്‍ സായൂജ്യമണയുന്നു  ,പിന്നെ ജമ്രയില്‍ പ്രതീകാത്മകമായി
കല്ലെറിയുന്നു  ,ഇത് രണ്ടും ഹജ്ജു കര്‍മത്തിലെ ഒരു ഭാഗം .

ഭക്തിയോടെ അമ്പലമുറ്റത്ത്‌ ഭഗവാനെ തൊഴുന്ന വിശ്വാസിയുടെ
മനസ്സിലെ ദൈവത്തിന് ,കല്ലില്‍ കൊത്തിയ രൂപം .

സ്വാമിക്കും ഹാജിക്കും  കല്ലില്‍ ഒരു വിശ്വാസ ചടങ്ങ് .

ഉറവ വറ്റാത്ത സം സം കിണറിലെ  [ മക്കയിലെ പുണ്യ കിണര്‍ ]  വെള്ളം
ഹാജിമാര്‍ക്ക് പുണ്യ തീര്‍ഥം ,

പാപ മുക്തിക്ക് ഗംഗ സ്നാനവും , പുണ്യ തീര്‍ത്വമായി  ഗംഗാ ജലവും .

സ്വാമിക്കും ഹാജിക്കും ജലം ഒരു പുണ്യ വസ്തു .

ത്യാഗ സ്മരണ കളുയര്‍ത്തി  ഹാജിമാര്‍ മൃഗ ബലി നടത്തി
ബലിപ്പെരുന്നാള്‍ ആഖോഷിക്കുന്നു .

പൌരാണിക യാഗങ്ങളില്‍ നമുക്ക് മൃഗ ബലി കര്‍മ്മം കാണാം .

സ്വാമിക്കും ഹാജിക്കും മൃഗ ബലി .


 നമ്മള്‍ എല്ലാം വിത്യസ്ത  തോണിയില്‍ ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നവരോ ?

സ്വാമിയും ഹാജിയും ഒന്ന് തന്നെയോ  ?

പതിവായി നിന്നെ പാതിരാവില്‍ പുണരാനെത്തിയ താരാണ്‌



പതിവായി നിന്നെ പാതിരാവില്‍ പുണരാനെത്തിയ താരാണ്‌

പൂനിലാവില്‍ പൂക്കള്‍ പൊഴിക്കും താരകയോ

പുഞ്ചിരി തൂകി പാറിപ്പോയ പുലരിതന്‍ സ്വപ്നമോ

വിരഹത്തിന്‍ വാടിപ്പോയ ആശതല്‍ നാലുമണി പ്പൂക്കളോ

ആത്മാവില്‍ വിടരാതെ പൊഴിഞ്ഞു പോയ -

ജീവന്റെ മുളക്കാത്ത മുകുളങ്ങളോ .

യാത്ര



എല്ലാവരും മരിച്ച - ഈ സ്മശാനത്തില്‍ ഞാനെന്‍റെ ശവവും കൂടി ഉപേക്ഷിക്കട്ടെ .
മൃത്യുവിനെ വാരിപ്പുണര്‍ന്ന് നിന്നോട് യാത്ര പറഞ്ഞ് ഞാനിറങ്ങട്ടെ .

ആത്മാവ് തേടിയുള്ള ഈ യാത്രയില്‍ ഞാന്‍ കഴുവേറ്റപ്പെടാം 
വിഷ പാനം നടത്തി എന്നോടൊപ്പം വരാന്‍ നീ ശ്രമിക്കരുത് 

കീറിമുറിക്കപ്പെട്ട ആത്മാക്കളാണ് എന്റെ സഹയാത്രികര്‍ 
വേദനയുടെ ദീന രോദനങ്ങളാണ് എന്റെ സംഗീതം .

നിങ്ങളുടെ നൈരാശ്യതെ ഞാന്‍ കുടിച്ചു വറ്റിക്കും 
നിങ്ങളുടെ പാപങ്ങളാല്‍ തീര്‍ത്ത ശരശയ്യയില്‍ ഞാന്‍ അനന്ത ശയനനാകും .

ശരീരങ്ങള്‍ കലഹിക്കുന്ന നിന്നിലേക്ക്‌ ,പരകായ പ്രവേശത്തിലൂടെ ഞാന്‍ തിരികെയെത്തും .
വരണ്ടുണങ്ങിയ നിങ്ങളുടെ ചുണ്ടിലേക്ക്‌ ഞാന്‍ മുന്തിരി ച്ചാര്‍ പകരും 

ഇവള്‍ അനഖ



അഗ്രഹാരത്തിലെ ഒരു ധാത്രിക്കുട്ടി 

അമ്മയുടെ മകള്‍

വേളിയെ വെറുത്തവള്‍

ചന്ദനത്തിന്റെ നിറം

കാച്ചെണ്ണയുടെ മണം

അഴിച്ചിട്ട മുടി ,പതിനേഴി ന്‍റെ തുടിപ്പ് 

ശ്വാസം മുട്ടിക്കുന്ന യൌവ്വനം 

ചുറ്റു വിളക്കിന്‍റെ പ്രഭ 

പക്ഷെ 

അവള്‍ക്കു ചുറ്റും 

ദാസ്യത്തിന്റെ മതില്‍ക്കെട്ട് 

ആട്ട്യത്തങ്ങള്‍ക്ക് പാ വിരിക്കേണ്ട ഗതികേട് 

കീഴ്പ്പെടേണ്ട നിവര്‍ത്തി കേട്‌ 

ചൂട്ടു കത്തിച്ചെത്തിയ ആട്ട്യര്‍ക്ക് പതിനേഴാം വേളിയാകാന്‍

കഴിയാതെ ,അവള്‍ ജീര്‍ണ്ണ തയുടെ തടവറയില്‍ നിന്നും 

വിപ്ലവത്തിന്റെ മനുഷ്യ ജീവിതത്തിലേക്ക് നടന്നു ....

അനഖ ഇന്നും ജീവിക്കുന്നു .

ഓര്‍മകളില്‍

മഴ പെയ്തു തോര്‍ന്ന സന്ധ്യയില്‍ 

മഴവില്ല് മായുന്ന നേരങ്ങളില്‍ 

അമ്പല മുറ്റത്തേക്കുള്ള ഇടവഴിയില്‍ 

പൂത്ത് ചാഞ്ഞു നിന്ന കൊന്ന മരങ്ങളില്‍ നിന്നുതിര്‍ന്നു വീണ 

മഴത്തുള്ളികള്‍ പറഞ്ഞെതെന്തായിരുന്നു ?

തൊട്ടാവാടികള്‍ നിറഞ്ഞ തൊടിയിലൂടെ 

നീല അരിപ്പൂക്കള്‍ പൊട്ടിച്ച്

പാവാട ത്തുമ്പ്‌ മടക്കി പൂക്കള്‍ നിറച്ച 

അന്ജുവിനെ വീണ്ടും ഇവിടെ കണ്ടപ്പോള്‍ എന്ത് പറയണം എന്നറിയില്ല .

മഴ കുറഞ്ഞ നേരങ്ങളില്‍ 

മാമ്പഴം വീഴുന്ന ശബ്ദത്തിനായി കാത്തിരിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ 

ഊഴമനുസരിച്ച് മാമ്പഴം എടുത്തു വരുമ്പോള്‍ 

ഊറി വന്ന നറുമണം 

കാര്‍ബൈഡ് മാമ്പഴത്തില്‍ നോക്കിയാല്‍ കിട്ടുമോ ?

ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ട്

വിഷമിച്ചിരിക്കുമ്പോള്‍ അറിയാതെ എഴുതിപ്പോയ 

ഈ അസംബന്ധത്തില്‍ സാഹിത്യമില്ലെങ്കില്‍ ക്ഷമിക്കുമല്ലോ 

പുകവലി


ആദ്യ പുക ചുരുളുകള്‍
ഉള്ളിലേക്കെടുക്കുമ്പോള്‍
അത്രയൊന്നും ശക്തില്ലാതെ
പിടക്കുന്ന ഹൃദയത്തിന്റെ
മിടിപ്പ് ഞാന്‍ വ്യക്തമായി കേള്ക്കും

എന്നിട്ടും

കിതക്കുന്ന ഹൃദയത്തിന്റെ
ദുര്ബകലമായ കരച്ചിലുകള്‍
കേള്ക്കാ തെ, ഞാന്‍

ചുണ്ടുകള്ക്കി ടയില്‍
കത്തിച്ച ചുരുട്ടുമായി
ചരിത്രത്തിലൂടെ നടന്ന
വിപ്ലവ കാരികളെ മനസ്സില്‍
കണ്ട്,കൃത്രിമ ധൈര്യം ആര്ജ്ജിനച്
ആ സിഗരറ്റ് വലിച്ചു തീര്ക്കും .

ഇന്നല്ലങ്കില്‍ നാളെ
ഏതോ ഒരു കവിള്‍ പുക
എന്റെ ഹൃദയ ധമനികളെ
തകര്ക്കും , അന്ന്
കിതപ്പോടെ ചലിക്കുന്ന
എന്റെപ ഹൃദയം
ഊര്ദ്ധോ ശ്വാസം വലിച്ച്
നില്ക്കും ,

അതിനു മുന്പ്ക എനിക്ക്
നിര്ത്തുണം ഈ പുക വലി .

(ഒളിച്ചിരിക്കാനൊരിടം)



ഒരു വലയിൽ കുടുങ്ങിയ 
കുറേ ജീവികളാണ് നമ്മൾ 
നമ്മളല്ലാതെ മറ്റാരും 
കുടുങ്ങിയിട്ടുമില്ല

കുടുങ്ങിയ നമ്മൾ ഇതിനുള്ളിൽ
ഓരോരോ പൊത്തുകൾ ഉണ്ടാക്കി
മുട്ടയിട്ട് കളിക്കുന്നു
ആ മുട്ടകൾ വിരിയുന്നതും
ചീയുന്നതും അറിയുന്നവർ
നമ്മൾ മാത്രം

ഒരുപാട് പൊത്തുകൾ
പക്ഷെ എല്ലാ പൊത്തിലും
ഒരേ ആളുകൾ

ഈ വലയിൽ കുടുങ്ങി
പരസ്പരം
സംസാരിക്കുന്നവരെ
നാം സുഹൃത്തുക്കൾ
എന്നും വിളിക്കുന്നു
വലക്ക് പുറത്തുള്ള
ഒരുപാട് പേരെ
നാം ഓർക്കുന്നേയില്ല

ലോകം
ഈ വലയിലേക്ക് ചുരുങ്ങി
എന്ന് നാം വീമ്പ് പറയുന്നു
തമാശയെന്നല്ലാതെ എന്ത് പറയാൻ

നല്ലതെന്ന് ഈ വലജീവികൾ
പറഞ്ഞാൽ ,നല്ലത്
ചീത്തയെന്നു പറഞ്ഞാൽ ചീത്ത
വിപ്ലവമെന്ന് പറഞ്ഞാൽ വിപ്ലവം

ആസ്വാദനവും വിപ്ലവവും
പ്രദ്ധിഷേധവും സഹതാപവും
എല്ലാം ഈ വലയിലെ
ചലനങ്ങൾ മാത്രമാക്കി ചുരുക്കി
നാം സന്തോഷിക്കുന്നു
സമാധാനിക്കുന്നു

സത്യത്തിൽ എന്താണീ വല
ലോകത്തിന്റെ ഒരു
കടുകുമണിയോളം പോന്ന
പരിച്ചേതം പോലുമല്ല ഈവല
കേക്കിന്റെ മുകളിലെ
ചെറിപ്പഴത്തോളം
ചെറിയതാണീ വല
ഈ വലയിൽ ചലിക്കാത്തതിന്
വിലയില്ലെന്നും
ചലിപ്പിക്കുന്നത് മഹത്തരമെന്നതും
വെറും തോന്നലുകൾ മാത്രം
കാഴ്ച ബംഗ്ലാവിലെ
ചാവാലി പൂച്ചകളാണ്
ഈ വലയിലെ പുലികൾ

സത്യത്തിൽ
നാം വലയിലേക്ക്
വലിഞ്ഞു കയറി
ഒളിച്ചിരികുകയാണ്
ഭീരുക്കളുടെ താവളമാണീ വല
ചതുരംഗപ്പലകയാണ്
യുദ്ധക്കളം എന്ന് കരുതുന്ന
മണ്ടന്മാർ നാം
ചതുരംഗം ജയിച്ചാൽ
യുദ്ധം ജയിച്ചു എന്ന് കരുതുന്ന
മരമണ്ടന്മാർ

വല ജീവകളല്ലാത്ത
ധീരന്മാരുടെ വീരചെയ്തികൾ
ഈ വലയിലെ ചൂടില്ലാത്ത അപ്പച്ചട്ടിയിൽ
വീണ്ടും വീണ്ടും തിരിച്ചും മറിച്ചുമിട്ട്
നേരമ്പോക്കിന് ചുട്ടെടുത്ത്
തിന്നുന്നപോലെ കാട്ടി രസിക്കുന്നവർ
നാം ഈ വല ജീവികൾ

ഈ വലയിൽ നാം
ഒന്നും ചെയ്യുന്നില്ല
വെറുതെ നാം ഒളിച്ചിരിക്കുന്നു
വലക്ക് പുറത്താണ്
ലോകം മനുഷ്യർ ജീവിതം

( ഒളിച്ചിരിക്കാനൊരിടം അതാണീ മുഖപുസ്തകം )

ശനിയാഴ്‌ച, ഡിസംബർ 07, 2013

പൂമരം



ഇലയില്ലാത്ത
തണ്ടില്ലാത്ത
മുള്ളില്ലാത്ത
ജീവനില്ലാത്ത
എത്ര എത്ര
പൂമരങ്ങളാണ്
നമുക്കീനാട്ടിൽ

നൂറു നൂറ്
അമ്മമാരുടെ
കണ്ണുനീരിനാൽ
തഴച്ചു വളർന്ന
ചുടുചോര
നിറമുള്ള
പൂമരങ്ങൾ

നട്ട്
നനച്ച്
വളർത്തി
വലുതാക്കി
കായായി
പൂവായി
വളരാൻ
കാലമെടുക്കും

ക്ഷമയോടെ
അങ്ങനെ ഒരു പൂമരം
നട്ട് വളർത്താൻ
ആർക്ക് നേരം

അതിലും
എത്രയോ എളുപ്പം
ജീവനില്ലാത്ത
ചുവന്ന
പൂമരങ്ങൾ
ഉണ്ടാക്കാൻ

ആഞ്ഞു പതിക്കുമ്പോൾ
തെറിക്കുന്ന ആദ്യ ചോരയിൽ
വിത്ത്‌ പാകാം

ജീവന് വേണ്ടി കരയുമ്പോൾ
വീണ്ടും ഏൽക്കുന്ന വെട്ടിൽ
ഏതകലത്തിലും  ഒരമ്മയുടെ
ഹൃദയം കൂടി പിളർന്ന് രണ്ടാകും

ഉടലും തലയും
രണ്ടായാൽ
ചോര തേച്ച് മിനുക്കി
ഇലകളും
തണ്ടും മുള്ളും ഇല്ലാത്ത
പൂമരം നാട്ടാം
ചോരവീണ മണ്ണിൽനിന്നും
സാക്ഷികളായി 
മണ്ഡപങ്ങളായി 
ജീവനില്ലാത്ത പൂമരങ്ങൾ ...

(വേണ്ടാത്ത പൂമരങ്ങൾ )

(മോഹം)



അഴുക്കുചാലുകൾ 
ചിലപ്പോഴെങ്കിലും 
മോഹിപ്പിക്കാറുണ്ട് 

കുലംകുത്തി
ഒഴുകുന്ന
അതിൽ
എന്തെന്തെല്ലാം 

മോഹിപ്പിക്കുന്ന 
രസങ്ങളാണുള്ളത്

എന്നും 

പ്രലോഭിതനാകാതെ
കരക്കിരിക്കൽ
ഒരഗ്നിപരീക്ഷതന്നെയാണ്

ഒരുമിന്നൽ
വേഗ തോന്നലിൽ
ഒന്നു വഴുതി വീണാൽ
പിന്നീടൊരിക്കലും
കരക്കണയാൻ
കഴിയാത്ത
ഒരൊഴുകിപ്പോകലായിരിക്കും

ആരെയും
കാണാൻ കഴിയാത്ത
കൂരിരുട്ടിലൂടെ
മദിച്ചുല്ലസിച്ച്
എത്ര നിറഞ്ഞാലും
നിറയാത്ത
വയറുമായി
എത്ര രസിച്ചാലും
മതിവരാത്ത
മനസ്സുമായി
എത്ര കിട്ടിയാലും
ആർത്തി തീരാത്ത
ലാഭക്കൊതിയുമായി
മുതലാളിത്വമെന്ന
അഴുക്കുചാലിലൂടെ
അക്കങ്ങൾ എന്ന
ചാലകോർജ്ജത്തിലൂടെ
മനുഷ്യനായല്ലാതെ
അക്കങ്ങളും
കണക്കുകളുമായി
അങ്ങനെ
ഒഴുകി നടക്കാൻ
ചിലപ്പോഴെങ്കിലും
മോഹമുദിക്കാറുണ്ട്

ആ അഴുക്കുചാൽ
ചിലപ്പോഴെങ്കിലും
മോഹിപ്പിക്കാറുണ്ട്

(നടക്കരുതേ എന്നാഗ്രഹിക്കുന്ന ഒരു മോഹം) .