രാത്രി
തുടങ്ങുന്നതേയുള്ളൂ
താഴ്ന്നിറങ്ങുന്ന
കനംവച്ച മൗനങ്ങൽ
രാതിയെ അരൂപിയായ
കരിംഭൂതത്തിനടുത്തേക്ക്
പറഞ്ഞയക്കുന്നു
ഇരുട്ടിൽ
പകലിന്റെ
കണ്‍ഠമിടറുമ്പോൾ
നമുക്ക് നദികളുടെ
കരച്ചിൽ കേൾക്കാം
ഉറങ്ങാതെ
പ്രണയിക്കുന്ന
ചിവീടുകളുടെ
സീൽക്കാരങ്ങൾ
കേൾക്കാം
കരിഞ്ഞുണങ്ങിയ
മരങ്ങളുടെ
രോദനങ്ങൾ
കേൾക്കാം .
കനമില്ലാത്ത
പ്രകാശം
നടന്ന് നീങ്ങിയ
വഴികളിലൂടെ
ഇനിയുമേറെ
നടക്കാനുണ്ട്
രാത്രി തുടങ്ങുന്നതേയുള്ളൂ _____ കാടും.
മുറിച്ച കരളിന്റെ
നിറത്തിൽ
തുടുത്ത് കറുക്കുന്ന
രാത്രിയെ
കാട്
കൂട്ടിന് വിളിക്കാറുണ്ട്
നീറുന്ന ഹൃദയങ്ങൾ
ഉടലുപേക്ഷിച്ച്
ചിലങ്കയണിഞ്ഞ്
രാത്രിയോടോപ്പം
കൂടാറുണ്ട് ,കാട്ടിലേക്ക് .
അവിടെ,
മുനിഞ്ഞു കത്തുന്ന
റാന്തൽ വെളിച്ചത്തിൽ
വഴിമാറാൻ മടിക്കുന്ന
ഇരുട്ടിൽ
പനമരങ്ങൾക്കടിയിൽ
കുടിൽകെട്ടിയ
ചെറുമന്റെ നീട്ടുപാട്ടിൽ
അവർ
മതിമറന്ന് നൃത്തം വക്കും
പാന പാത്രങ്ങൾ
ഒഴിയുമ്പോൾ
ചിലങ്കകൾ അഴിയുമ്പോൾ
സ്വയം മറന്നാടിയഹൃദയങ്ങൾ
ഉടല്തേടി യാത്രയാകും
രാത്രി തുടങ്ങുന്നതേയുള്ളൂ ____കാടും .
(ഷിയാസ്)______