ആകെ പേജ്‌കാഴ്‌ചകള്‍

ബുധനാഴ്‌ച, ജൂൺ 22, 2011

വിധവകളുടെ താഴ്വര


മൃത ശരീരങ്ങള്‍ ചികഞ്ഞു മാറ്റി അവള്‍ അലറിവിളിച്ചുകൊണ്ട് പരതിക്കൊണ്ടേ യിരുന്നു ,വാവിട്ടു കരഞ്ഞു കൊണ്ട് അവള്‍ അന്ധയെപ്പോലെ തട്ടിയും ചവുട്ടിയും മറിഞ്ഞു വീണും ശവക്കൂട്ടങ്ങല്‍ക്കിടയിലൂടെ നടന്നു ,ദുര്‍ഗന്ധം വമിക്കുന്ന ശവപ്പറമ്പുകള്‍ അവളുടെ വരവിനു വേണ്ടി കാത്തു നിന്നു.മരണം പ്രാപിക്കാന്‍ മടിച്ചു നിന്ന വൃദ്ധ ജനങ്ങള്‍ കൈകളുയര്‍ത്തി അവളെ മാടി വിളിച്ചു ,ചികഞ്ഞു മാറ്റിയ ശവ ങ്ങള്‍ക്കിടയില്‍ നിന്നും ചില ശവങ്ങള്‍ മന്ദഹസിച്ചു - അപ്പോഴും അവളുടെ കണ്ണില്‍ ഇരുട്ടായിരുന്നു .ശവക്കൂനകള്‍ പിന്നിട്ട് അവള്‍ക്കവളെ കാണാന്‍ കഴിയാതെ വീണ്ടും അവള്‍ ഓടി ,നിറയെ കറുത്ത പൂക്കള്‍ നിറഞ്ഞ ഒരു വിധവകളുടെ താഴ്വരയില്‍ അവള്‍ എത്തി -എല്ലാ വിധവകളും അന്ന് ഗര്‍ഭിണി കളായിരുന്നു അവള്‍ക്കു സന്ധോഷം അടക്കാനായില്ല ,അവള്‍ അവളെ കണ്ടെത്തി ,വിധവകളുടെ വയര്‍ പിളര്‍ന്നു അവള്‍ അകത്തു കയറി ക്കാത്തിരുന്നു ,മഞ്ഞും മഴയും മരങ്ങളുമുള്ള ഒരു നാട്ടില്‍ പിറക്കാന്‍ ,ജീവനുള്ള മനുഷ്യരെ കാണാന്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ