
അത്തറുമണക്കുന്ന മലബാറിലെ ഏതോ ഒരു അറയില്‍ പതിനാലൂകാരിയായ എന്റെ ഉമ്മ എന്നെ മുലയൂട്ടുന്നു .ഉപ്പയെന്ന മധ്യവയസ്കന്റെ മൂന്നാം ഭാര്യയായി ഉമ്മ വന്നിട്ട് ഇന്നേക്ക് പതിമൂന്നാം മാസം .തട്ടമിട്ട് കുലുങ്ങിച്ചിരിച്ചു കൂട്ടുകൂടി നടന്ന കഥകള്‍ എന്നോട് പറയുമ്പോള്‍ എന്റെ കവിള്‍ തടങ്ങളിലെക്കും കണ്ണുനീരോഴുകി വീണു .റാന്തല്‍ വിളക്കുമേന്തി ഏറെ വൈകിയ ഒരുരാത്രിയില്‍ വിതാനിച്ച ഉമ്മയുടെ വീട്ടിലേക്കു ഉപ്പയും കൂട്ടരും വരുമ്പോള്‍ ഇരുപത്തെട്ടു കാരിയായ വല്യുംമയുടെ നെഞ്ചില്‍ മാത്രം ഒരു ഇടിവാള്‍ മിന്നി .അണിയി ചോരുക്കുമ്പോള്‍ അറിയാതെ തെങ്ങിപോയതും അപ്പോള്‍ ഒന്നും അറിയാതെ പൊട്ടിച്ചിരി ച്ചതും ഒക്കെ എന്നോട് പറഞ്ഞു കൊണ്ടിരുന്നു .ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ജീവിതം മടിത്തട്ടി ലേക്കേറ്റു വാങ്ങി പ്രകാശമില്ലാത്ത അടുക്കളയിലെ കരിപിടിച്ച ജനല്‍ പാളികളിലൂടെ തേങ്ങലോടെ പുറത്തേക്കു നോക്കിനില്‍ക്കുമ്പോള്‍ പുറത്തെവിടയോ ഒരു ആഖ്രോഷം ,നടുങ്ങി തെറിച്ച് അറകളിലും അന്തപുരങ്ങളിലും തലമുറകള്‍ക്ക് ജന്മം നല്‍കി നിശബ്ദരായി
കടന്നു പോയ അ ഉ മ്മ മാരെ ക്കുറിച്ച് പിന്നീടാരും ഒന്നും പറഞ്ഞില്ല .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ