ആകെ പേജ്‌കാഴ്‌ചകള്‍

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

ചുവന്ന റോസാപ്പൂ .



പ്രണയ നാളില്‍ 
നീ ചൂടിയ റോസാപ്പൂവുകള്‍ക്ക്
തെരുവില്‍ 
കുത്തിയൊലിച്ചൊഴുകിയ 
രക്തത്തിന്‍റെ
നിറമായിരുന്നല്ലോ പെണ്ണെ    ,              


ചിന്തകള്‍ക്ക്
തീപിടിച്ച ഞാന്‍ 
ഗന്ധരാജന്‍
പൂക്കളുടെ മണം തേടി 
നിന്നെലേക്കണഞ്ഞപ്പോള്‍ -
ശവംനാറി പ്പൂക്കളുടെ 
പൂങ്കാവനങ്ങള്‍
എന്നെ കാത്തിരിക്കുന്നത് 
അറിഞ്ഞതേയില്ല .


അവസാനിച്ച 
സന്ധ്യയെയും
പൊഴിഞ്ഞ 
പൂക്കളെയും
മുഷിഞ്ഞ 
കാത്തിരുപ്പുകളെയും
ഓര്‍ത്തു വിഷമിച്ച നമ്മള്‍ ..


പിന്നീട്
ചോരവീണ് കുതിര്‍ന്ന 
മണ്ണിലൂടെ ,തിരകള്‍ പാഞ്ഞു 
കയറിയ തലച്ചോറുകളിലൂടെ
ഭരണ കൂടം കൊന്നു തള്ളിയ 
മനുഷ്യരിലൂടെ ,
കാരാഗ്രഹത്തിലെ 
നിരപരാധികളിലൂടെ
ആയിരം വട്ടം അഴിഞ്ഞു വീണ 
 മാനത്തിന്‍റെ മടിക്കുത്തിലൂടെ...എല്ലാം 


മനസ്സിലെ സന്തോഷം  
കുത്തിയൊലിച്ചു  
പോയപ്പോള്‍ ...
ഓര്‍ക്കുന്നു ഞാന്‍ -
പ്രണയ നാളില്‍ നീ 
ചൂടിയ റോസാപ്പൂവുകള്‍ക്ക്
തെരുവില്‍ 
കുത്തിയൊലിച്ചൊഴുകിയ 
രക്തത്തിന്‍റെ
നിറമായിരുന്നല്ലോ എന്ന് .


ഷിയാസ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ