ആകെ പേജ്‌കാഴ്‌ചകള്‍

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

അവസാനത്തെ മനുഷ്യന്‍









മനുഷ്യ മുത്തച്ഛന്റെ 
അവസാനത്തെ 
പേരക്കിടാവും യാത്രയായി ,
നൂറ്റാണ്ടുകള്‍ നീണ്ട 
മനുഷ്യ ചരിത്രം 
ഇവിടെ അവസാനിക്കുന്നു,
പിറന്നു വീണ 
എഴായിരത്തഞ്ഞൂറു കോടി 
മനുഷ്യരും മരിച്ചു കഴിഞ്ഞു ,
ഭൂമി ദേവി പൂര്‍ണ്ണ വിധവയായി .


അവസാന മനുഷ്യന് 
മാത്രം കിട്ടിയ ഭാഗ്യം!!!
അവന്‍റെ ശരീരം മണ്ണിലുപേക്ഷിച്ച് ,
ആത്മാവ് ചിറകടിച്ചുയരുമ്പോള്‍
ഏദന്‍ തോട്ടം മുതല്‍ 
മനുഷ്യ ജീവിതം 
ആദ്യാവസാനം വരെ
അവന്‍റെ മുന്നില്‍ ഒരു ചിത്രം 
പോലെ തെളിഞ്ഞു .


സമാധാനത്തോടെ 
ജീവിച്ച ആദിമ മനുഷ്യനെയും -
കലഹിച്ചു മരിച്ച ആധുനിക മനുഷ്യനെയും 
അവന്‍ കണ്ടു .
ഈ ചെറു ഭൂമിയുടെ 
ആധിപത്യത്തിനായി
കൊടികളെ കൊന്നൊടുക്കി -
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച 
ഉത്തരാധുനിക മനുഷ്യനെയും അവന്‍ കണ്ടു .


പിന്നീടവന്‍ കണ്ടത് ,
ആര്‍ക്കുമാര്‍ക്കും
ആധിപത്യമില്ലാതെ 
ആരുമാരും ശക്തരല്ലാതെ
പേക്കോലങ്ങളായ 
അവസാനത്തെ മനുഷ്യ ക്കൂട്ടത്തെ,
അവര്‍ക്ക് പിന്നിലുപെക്ഷിക്കപ്പെട്ട 
സ്വര്‍ണ്ണ മലകളെ -
ഇരുപതാം നൂറ്റാണ്ടില്‍ 
ജീവിച്ച മനുഷ്യര്‍ വെട്ടിപ്പിടിച്ച
സ്വര്‍ണ്ണത്തിന്റെ മലകളും 
അച്ചടിച്ച നോട്ടുകളും
കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളും 
ഉപയോഗിക്കാന്‍ കഴിയാതെ ,
പേക്കോലങ്ങളായ അവസാന മനുഷ്യര്‍ 
ഭക്ഷണത്തിന് വേണ്ടി 
അലയുന്നതും അയാള്‍ കണ്ടു .


പേക്കോലങ്ങളായ 
ആ അവസാന മനുഷ്യര്‍ 
എവിടെയൊക്കെയോ
ആദിമ മനുഷ്യനെ ഓര്‍മ്മപ്പെടുത്തി .


മനുഷ്യനല്ലാത്ത ജീവജാലങ്ങള്‍ക്കും 
വൃക്ഷ ലതാതികള്‍ക്കും
ദൈവങ്ങളില്ലാത്തത് പോലെ ,
അവസാന മനുഷ്യര്‍ക്കും 
ദൈവങ്ങളില്ലായിരുന്നു -
കാരണം ദൈവത്തിന്റെ പേരില്‍ 
ഭിന്നിപ്പിച്ച് നിര്‍ത്തി
ആധിപത്യം സ്ഥാപിക്കാന്‍ 
അക്കാലത്ത് ആരുമില്ലായിരുന്നു .


കരുതി വച്ചിരുന്ന ആണവായുധങ്ങള്‍
പൊട്ടിത്തെറിച്ച് ഭൂമി ദേവി വിധവ യായപ്പോള്‍
മനുഷ്യന്‍ എന്ന അഹങ്കാരി നേടിയതെന്താണ് ?


ദൈവങ്ങളുടെ പേരില്‍ 
തെരുവില്‍ വെന്തു മരിച്ച 
മനുഷ്യരെ ക്കുറിച്ചോര്‍ത്ത്അയാള്‍ 
സഹതപിച്ചു ,
ഹേ മനുഷ്യ നീ അത്രയ്ക്ക് വിഡ്ഢി യായിരുന്നോ !!!


അവസാനം മരിച്ച ആ മനുഷ്യന്
ജാതിയും മതവും ഉണ്ടായിരുന്നോ ?
ദയയില്ലാത്ത ഒരു ഹൃദയമുണ്ടായിരുന്നോ ?
കാഴ്ചയില്ലാത്ത കണ്ണു കളുണ്ടായിരുന്നോ ?
വിലങ്ങു വക്കപ്പെട്ട കൈകളും
വിധേയപ്പെട്ട മനസ്സും,
ശബ്ദിക്കാത്ത നാവുകളും, ഉണ്ടായിരുന്നോ ?
അയാള്‍ ഒരു പ്രവാസി യായിരുന്നോ ?
അയാളുടെ പേരെന്തായിരുന്നു ?








ഷിയാസ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ