ആകെ പേജ്‌കാഴ്‌ചകള്‍

ബുധനാഴ്‌ച, ഫെബ്രുവരി 27, 2013

(കുറ്റവും നിയമവും )





വീണിതല്ലോ കിടക്കുന്നു
നിയമത്തിന്‍റെ ചിലന്തിവലയില്‍
 ഒരു കുറ്റവാളി - ഇവന് പിന്നില്‍
കസേരകള്‍ക്കിളക്കം
തട്ടുന്ന യാതൊന്നുമില്ല  -

ഭരണ മുഖ്യന്മാര്‍
കടന്നല്‍ കൂട് പോലെ ഇളകുന്ന
വിവാദങ്ങള്‍ ഒന്നുമില്ല -ഇവനാണ്
അവന്‍ ,നമ്മള്‍ കാത്തിരുന്ന കുറ്റവാളി !
നിയമം സട കുടഞ്ഞെഴുന്നേറ്റു
കറുത്ത കോട്ടിട്ട രൂപങ്ങള്‍ അവനു ചുറ്റും
ആനന്ദ നൃത്തമാടി -
വിജയ കാഹളം മുഴക്കി
കിഴവന്‍ നിയമം ചുറ്റിക പലവട്ടം
മേശമേല്‍ ആഞ്ഞടിച്ച് ആഖ്രോഷിച്ചു  ,  
നിയമങ്ങള്‍ ഇവിടുണ്ടെന്ന്  
എല്ലാരും അറിയട്ടെ , ശിക്ഷ വിധിക്കട്ടെ     !!!
തമ്പ്രാക്കന്‍മാര്‍ക്ക് മുന്നില്‍
ഓച്ചാനിച്ച്  നിന്ന നിയമങ്ങള്‍
 പരാജയ ഭീതിയില്ലാതെ
വകുപ്പുകളുടെ ആയിരം തലകള്‍
വിടര്‍ത്തി സംഹാര നൃത്തമാടി
അവനുമേല്‍ പെയ്തിറങ്ങി ,ശിക്ഷ വിധിച്ചു    !!!

(ഷിയാസ്   ).

ബുധനാഴ്‌ച, ഫെബ്രുവരി 06, 2013

ക്ഷണക്കത്ത്




ക്ഷണിക്കുന്നു
നിങ്ങളെ
ഞാനെന്‍റെ
മരണത്തിന് -

കാരണം ,
ഉറപ്പല്ലേ എന്റെ
മരണം എനിക്ക്
നിങ്ങളെ
നേരിട്ടറിയിക്കാന്‍
കഴിയില്ലല്ലോ ?

കരയണം
നിങ്ങള്‍, അത്
ഞാന്‍ കാണുന്നുണ്ടാകും
കണ്ണുനീര്‍ വരണം
വെറുതെ കണ്ണ്
തിരുമ്മുന്നതാകരുത്   .

 
ക്ഷണിക്കുന്നു
നിങ്ങളെ
ഞാനെന്‍റെ
മരണത്തിന് -

ഷിയാസ് .

മാഞ്ഞു പോകുന്നവര്‍



ഹൃദയം നുറുങ്ങുന്ന വേദനയിലും
അവര്‍  പഠിക്കാന്‍ ശ്രമിച്ചു
ജനിച്ചാല്‍ മരിക്കണമെന്ന പാഠം.

മരണം വിതച്ചു പോകുന്നത്
കൊയ്തെടുക്കാന്‍ കഴിയാത്ത
നൊമ്പരങ്ങള്‍ മാത്രം .

മനസ്സില്‍ ഉദരത്തില്‍
രക്തത്തില്‍ ഞരമ്പുകളില്‍ എല്ലാം
മരണം വിതച്ച വേദനയുടെ
വിത്തുകള്‍ - കുഴിമാടത്തില്‍ നിന്ന്
പിരിയും മുന്‍പേ  വളര്‍ച്ച തുടങ്ങും  .

കളിചിരികള്‍ക്കിടയില്‍
ഒരാളെ പെട്ടന്ന് അപ്രത്യക്ഷനാക്കുന്ന  
മായാജാലക്കാരനായ   മരണം -
മാഞ്ഞുപോകാന്‍ ഇഷ്ടമില്ലാത്തവരെ
തട്ടിയെടുക്കുന്നു .

ദുഖത്തിന്റെ പുതിയ കണ്ണുനീര്‍
ചാലില്‍  നൊമ്പരങ്ങളുടെ   രാപ്പകലുകള്‍
മാഞ്ഞു പോയവരെ പരതി നടക്കും .

മഴയായി
നിലാവായി
നക്ഷത്രമായി
അവര്‍ നമ്മുടെ
കരള്‍ കൊത്തി
വലിക്കുമ്പോഴും
വീണ്ടും ആ പാഠം പഠിക്കാന്‍
പാടുപെടുകയായിരുന്നു
മാഞ്ഞു പോയവര്‍ മടങ്ങി  
വരില്ലെന്ന പാഠം .

ഷിയാസ് .

ശനിയാഴ്‌ച, ഫെബ്രുവരി 02, 2013

ഞാനീ കള്ളം പറയില്ല .


അവളുടെ തുടുത്ത മാറിടം
എന്നെ ഭ്രമിപ്പിക്കുന്നില്ലെന്ന്
ഞാന്‍ കള്ളം പറയണോ

ഇറുകിയ പിന്നഴകും
കൂമ്പിയ മുന്നഴകും
ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന്
കള്ളം പറയണോ

അഴകില്‍ വാരിച്ചുറ്റിയ
ചേലക്കുള്ളില്‍ ഞാന്‍
കൊതിക്കുന്നതൊന്നും ഇല്ലെന്ന്
കള്ളം പറയണോ

അവളുടെ കയറ്റിറക്കങ്ങളില്‍
നേരിയ പോറലേല്‍പ്പിച്ച്
മാളം തിരയുന്ന ഞണ്ടിനെപ്പോല്‍
ആകെ പരതി നടക്കാനും -
അഴകില്‍ വിടര്‍ന്ന കാലുകള്‍
ഇനിയും ദൂരേക്ക്‌ മാറ്റി
എനിക്ക് ഞാനല്ലാതാകാനും
മോഹമില്ലെന്ന്‍ കള്ളം പറയണോ ?

ഞാനീ കള്ളം പറയില്ല .