ഞാനൊരു പര്‍ദ്ദയോ
പഴഞ്ചാക്കോ .......
എനിക്ക് ചുറ്റും കാഴ്ച്ചകളില്ല
എന്നെ തഴുകാന്‍ മാരുതനില്ല
ഭക്ഷിക്കാന്‍ വായില്ല
ശ്വസിക്കാന്‍ മൂക്കില്ല
ശബ്ദിക്കാന്‍ നാക്കില്ല
കേള്‍ക്കാന്‍ ചെവിയില്ല
അവര്‍ എന്നെ കൊണ്ട് നടക്കുന്നു ,
കഴിക്കാനുള്ള ഭക്ഷണം
പൊതിഞ്ഞ് കൊണ്ട് നടക്കുന്ന
പോലെ -
ഞാന്‍ കഴിക്കപ്പെടാനുള്ള ഭക്ഷണമോ ?
പഴഞ്ചാക്കില്‍ പൊതിഞ്ഞ ശരീരമോ ?
ജീവനില്ലാത്ത പര്‍ദ്ദയോ ?
