ആകെ പേജ്‌കാഴ്‌ചകള്‍

തിങ്കളാഴ്‌ച, നവംബർ 21, 2016

വർണ്ണ വെറിയൻ

Image result for famous racist paintings
________________
ഞാനൊരു വർണ്ണ
വെറിയനാണ്‌ കെട്ടോ
ഇത്തിരി വെളുപ്പ്
നിറം കൂടുതൽ
കിട്ടിയിരുന്നെങ്കിലെന്ന്
ആഗ്രഹിച്ച് പോകുന്നൊരു
വർണ്ണ വെറിയൻ -
ആകർഷകമായ
വെളുത്ത തൊലി നിറത്തെ
ഇത്തിരി കൂടുതൽ
ഇഷ്ടപ്പെടുന്ന വെറിയൻ -
അതിനർത്ഥം കറുത്ത
തൊലിയെ ഞാൻ
അധിക്ഷേപിക്കുന്നുവെന്നല്ല -
പക്ഷെ വെളുത്ത തൊലിയെ
ഞാൻ കൂടുതൽ
ഇഷ്ടപ്പെടുന്നു -
അപ്പൊ ഞാനൊരു വർണ്ണ
വെറിയനായിരിക്കണമല്ലോ ?
കറുത്ത തൊലിയെ
അധിക്ഷേപിക്കൽ
മാത്രമല്ലല്ലോ -
വെളുത്ത തൊലിയെ
ആഗ്രഹിക്കലും
ഒരു റേസിസം തന്നെയല്ലേ ?
കറുപ്പ് നിറം
തൊലിയിലെത്തുമ്പോൾ
അനുഭവപ്പെടുന്ന
ചെറിയൊരു അഭംഗിയെ
അധിക്ഷേപിച്ചവരുണ്ടാകാം -
അവരൊക്കെ
വർണ്ണ വെറിയന്മാരാണോ ?
ഇന്ത്യക്കാരന്റെ
വെളുത്ത തൊലിയുടെ
പിതൃത്വത്തിനുറവിടം
കടൽ കടന്നെത്തിയ സായിപ്പിന്റെ
അവിഹിത വേഴ്ചകളാണോ ?
കറുപ്പിനെ ട്രോളിയ
ഇന്ത്യൻ വെളുമ്പൻമാർ
വെള്ളക്കാരന്റെ
അവിഹിതത്തിൽ പിറന്നവരുടെ
പിന്മുറക്കാരാണോ ?
കറുപ്പിനെ ട്രോളുന്നവർ
അപ്പന് വിളി കേൾക്കാൻ
ബാദ്ധ്യസ്ഥരാണോ -
അമ്മയുടെ ചാരിത്ര ശുദ്ധി
ചോദ്യം ചെയ്യപ്പെടാൻ
ബാദ്ധ്യസ്ഥരാണോ ?
അങ്ങനെയെങ്കിൽ
ചില ചോദ്യങ്ങൾ
ചോദിക്കാതെ വയ്യ -
ശ്രുതിയും താളവും
ലയവും മൈരും മണ്ണാങ്കട്ടയും
മാങ്ങാത്തൊലിയും
നാലും നാല് വഴിക്കൊഴുകുന്ന
കർണ്ണ കഠോര
അലമുറകളാണെന്റെ സംഗീതം -
പൊട്ടി തകർന്ന
കിനാവുകൾ മീട്ടി മീട്ടി
മരിച്ച് മയ്യത്തായ
എന്റെ വീണയിൽ
ഞാൻ മീട്ടുന്ന
ഈണങ്ങളൊക്കെയും
അപശ്രുതികളാണ് -
നിങ്ങളെന്നെ
ഗാന ഗന്ധർവ്വനെന്നു
വിളിക്കുമോ ?
നിങ്ങളെന്നെ പട്ടും വളയും
പട്ടുടുപ്പും പൊന്നരഞ്ഞാണവും
അണിയിച്ചാദരിക്കുമോ ?
അതോ ആട്ടിയിറക്കുമോ ?
ആട്ടിയിറക്കില്ലേ നിങ്ങളെന്നെ -
നിങ്ങളുടെ കർണ്ണ പുടങ്ങൾക്ക്
ഇമ്പമേകുന്ന ശ്രുതികൾ മീട്ടാൻ
കഴിവില്ലാത്ത എന്റെ സംഗീതത്തെയും -
നിങ്ങളുടെ സവർണ്ണ സംഗീതത്തിന്റെ
ഉമ്മറത്തു നിന്നും ഒരു പട്ടിയേപ്പോലെ ..
പശു കയറു
പൊട്ടിക്കുമെന്ന്
പറഞ്ഞെന്നെ
ആക്ഷേപിക്കില്ലേ -
നിങ്ങളുടെ ഇന്ദ്രിയങ്ങൾക്ക്
ആസ്വാദനാനുഭൂതി നൽകാൻ
കഴിവില്ലാത്ത എന്റെ
കറുത്ത സംഗീതത്തെ -
എന്റെ അപശ്രുതികളെ ,
കേൾക്കാൻ
ഇമ്പമില്ലെന്ന
ഒറ്റ കാരണത്താൽ
എന്റെ പ്രിയ സംഗീതത്തെ
ഒരു പട്ടിയെ പ്പോലെ
ആട്ടിപ്പായിക്കുന്ന നിങ്ങളെ ഞാൻ
സംഗീത വെറിയൻ മാരെന്ന് വിളിക്കട്ടെ ?
ശ്രവണ വെറിയന്മാരെന്നു വിളിക്കട്ടെ ?
എന്താ ,അങ്ങനെ
വിളിക്കാൻ പാടില്ലെന്നുണ്ടോ ?
നയനാനുഭൂതി നൽകുന്ന വർണ്ണങ്ങളെ
കൂടുതൽ ഇഷ്ടപ്പെട്ടുപോയാൽ - അത്
വർണ്ണ വെറിയാണെങ്കിൽ ,
കാതുകൾക്ക് ഇമ്പാനുഭൂതി നൽകുന്ന
ശ്രവണ ശ്രുതി മധുര സംഗീതത്തെ മാത്രം
താലോലിക്കുന്നത് മ്യൂസിക് റേസിസമല്ലേ -
ശ്രവണ വെറിയല്ലേ -
നിങ്ങളൊരു വിവേചന
വിരുദ്ധ പോരാളിയാണെങ്കിൽ -
എന്തുകൊണ്ട്
നിങ്ങളെന്റെ കറുത്ത
സംഗീതത്തെ വാരി
പുണരുന്നില്ല -
എന്തുകൊണ്ട്
നിങ്ങളെന്റെ
അപശ്രുതികളെ
താലോലിക്കുന്നില്ല -
എന്തുകൊണ്ട് നിങ്ങളുടെ
അംഗീകൃത സംഗീതത്തിന്റെ
സവർണ്ണ ഉമ്മറത്ത്
എന്റെ അപശ്രുതികൾക്ക്
സ്ഥാനമില്ല ?
ഇനിയും എത്രയെത്ര വെറിയന്മാരാണ് നിങ്ങൾ ?
ഇനിയും എത്രയെത്ര റേസിസ്റ്റുകളാണ് നിങ്ങൾ ?
രുചി തേടി അലയുന്ന -
അരുചികളെ തഴയുന്ന
നിങ്ങളൊരു രുചി വെറിയനല്ലേ ?
സൗന്ദര്യം തേടി അലയുന്ന -
വിരൂപികളെ തഴയുന്ന
നിങ്ങളൊരു സൗന്ദര്യ വെറിയനല്ലേ ?
പരു പരുത്ത പ്രതലങ്ങളെ തള്ളി -
പത്തു പതുത്ത പ്രതലങ്ങളെ തിരയുന്ന
നിങ്ങളൊരു സ്പർശ വെറിയനല്ലേ ?
ദുർ ഗന്ധങ്ങൾക്ക് മുന്നിൽ
മൂക്ക് പൊത്തുന്ന -
സുഗന്ധങ്ങളെ
ഉള്ളിലേക്കാവാഹിക്കുന്ന
നിങ്ങളൊരു ഗന്ധ വെറിയനല്ലേ ?
എന്റെ കലയെ - സംഗീതത്തെ -
സാഹിത്യത്തെ -രാഷ്ട്രീയത്തെ -
കവിതകളെ - എല്ലാമെല്ലാം
നിങ്ങൾ അവയുടെ
സ്വീകാര്യയോഗ്യ സവർണ്ണ
ദന്തഗോപുര ഇടങ്ങളിൽ നിന്നും
ആട്ടിപ്പായിക്കാറില്ലേ ?
നിങ്ങൾ ഈ വെറിയൻ മാർ കൂടിയല്ലേ ?
എന്താ - വർണ്ണത്തിന്
മാത്രമാണോ വെറിയുള്ളൂ -
അതെ , ഞാനൊരു
വർണ്ണ വെറിയൻ തന്നെ -
പക്ഷെ - എനിക്കെതിരെ
നിങ്ങൾ വർണ്ണ വെറിയുടെ
ഒരു വിരൽ ചൂണ്ടുമ്പോൾ -
മറ്റു നൂറു വെറികളുടെ ഇരയാണ് ഞാൻ -
ആവർത്തിക്കുന്നു
മറ്റു നൂറു വെറികളുടെ ഇരയാണ് ഞാൻ -
ഇനി അടുത്ത വട്ടം
വർണ്ണ വെറിക്കെതിരെ
വിരൽ ചൂണ്ടുമ്പോൾ ഓർക്കുക
നിങ്ങളീ മഹാ കാവ്യം -
അതെ ഞാനൊരു മഹാ കവിയും -
ഇതെന്റെ മഹാ കാവ്യവുമാണ് -
അല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ -
നിങ്ങളൊരു സാഹിത്യ
വെറിയനാണെന്ന് അടിവരയിടുകയാണ് -
ഞാനൊരു വർണ്ണ വെറിയൻ തന്നെ
അല്ലെങ്കിൽ - ഞാനൊരു വർണ്ണ വെറിയനും
കൂടിയാണ് .

വർണ്ണ വെറിയൻ


________________
ഞാനൊരു വർണ്ണ
വെറിയനാണ്‌ കെട്ടോ
ഇത്തിരി വെളുപ്പ്
നിറം കൂടുതൽ
കിട്ടിയിരുന്നെങ്കിലെന്ന്
ആഗ്രഹിച്ച് പോകുന്നൊരു
വർണ്ണ വെറിയൻ -
ആകർഷകമായ
വെളുത്ത തൊലി നിറത്തെ
ഇത്തിരി കൂടുതൽ
ഇഷ്ടപ്പെടുന്ന വെറിയൻ -
അതിനർത്ഥം കറുത്ത
തൊലിയെ ഞാൻ
അധിക്ഷേപിക്കുന്നുവെന്നല്ല -
പക്ഷെ വെളുത്ത തൊലിയെ
ഞാൻ കൂടുതൽ
ഇഷ്ടപ്പെടുന്നു -
അപ്പൊ ഞാനൊരു വർണ്ണ
വെറിയനായിരിക്കണമല്ലോ ?

കറുത്ത തൊലിയെ
അധിക്ഷേപിക്കൽ
മാത്രമല്ലല്ലോ -
വെളുത്ത തൊലിയെ
ആഗ്രഹിക്കലും
ഒരു റേസിസം തന്നെയല്ലേ ?

കറുപ്പ് നിറം
തൊലിയിലെത്തുമ്പോൾ
അനുഭവപ്പെടുന്ന
ചെറിയൊരു അഭംഗിയെ
അധിക്ഷേപിച്ചവരുണ്ടാകാം -
അവരൊക്കെ
വർണ്ണ വെറിയന്മാരാണോ ?

ഇന്ത്യക്കാരന്റെ
വെളുത്ത തൊലിയുടെ
പിതൃത്വത്തിനുറവിടം
കടൽ കടന്നെത്തിയ സായിപ്പിന്റെ
അവിഹിത വേഴ്ചകളാണോ ?
കറുപ്പിനെ ട്രോളിയ
ഇന്ത്യൻ വെളുമ്പൻമാർ
വെള്ളക്കാരന്റെ
അവിഹിതത്തിൽ പിറന്നവരുടെ
പിന്മുറക്കാരാണോ ?
കറുപ്പിനെ ട്രോളുന്നവർ
അപ്പന് വിളി കേൾക്കാൻ
ബാദ്ധ്യസ്ഥരാണോ -
അമ്മയുടെ ചാരിത്ര ശുദ്ധി
ചോദ്യം ചെയ്യപ്പെടാൻ
ബാദ്ധ്യസ്ഥരാണോ ?

അങ്ങനെയെങ്കിൽ
ചില ചോദ്യങ്ങൾ
ചോദിക്കാതെ വയ്യ -

ശ്രുതിയും താളവും
ലയവും മണ്ണാങ്കട്ടയും
മാങ്ങാത്തൊലിയും
നാലും നാല് വഴിക്കൊഴുകുന്ന
കർണ്ണ കഠോര
അലമുറകളാണെന്റെ സംഗീതം -

പൊട്ടി തകർന്ന
കിനാവുകൾ മീട്ടി മീട്ടി
മരിച്ച് മയ്യത്തായ
എന്റെ വീണയിൽ
ഞാൻ മീട്ടുന്ന
ഈണങ്ങളൊക്കെയും
അപശ്രുതികളാണ് -

നിങ്ങളെന്നെ
ഗാന ഗന്ധർവ്വനെന്നു
വിളിക്കുമോ ?
നിങ്ങളെന്നെ പട്ടും വളയും
പട്ടുടുപ്പും പൊന്നരഞ്ഞാണവും
അണിയിച്ചാദരിക്കുമോ ?

അതോ ആട്ടിയിറക്കുമോ ?

ആട്ടിയിറക്കില്ലേ നിങ്ങളെന്നെ -
നിങ്ങളുടെ കർണ്ണ പുടങ്ങൾക്ക്
ഇമ്പമേകുന്ന ശ്രുതികൾ മീട്ടാൻ
കഴിവില്ലാത്ത എന്റെ സംഗീതത്തെയും -
നിങ്ങളുടെ സവർണ്ണ സംഗീതത്തിന്റെ
ഉമ്മറത്തു നിന്നും ഒരു പട്ടിയേപ്പോലെ ..

പശു കയറു
പൊട്ടിക്കുമെന്ന്
പറഞ്ഞെന്നെ
ആക്ഷേപിക്കില്ലേ -
നിങ്ങളുടെ ഇന്ദ്രിയങ്ങൾക്ക്
ആസ്വാദനാനുഭൂതി നൽകാൻ
കഴിവില്ലാത്ത എന്റെ
കറുത്ത സംഗീതത്തെ -
എന്റെ അപശ്രുതികളെ ,

കേൾക്കാൻ
ഇമ്പമില്ലെന്ന
ഒറ്റ കാരണത്താൽ
എന്റെ പ്രിയ സംഗീതത്തെ
ഒരു പട്ടിയെ പ്പോലെ
ആട്ടിപ്പായിക്കുന്ന നിങ്ങളെ ഞാൻ

സംഗീത വെറിയൻ മാരെന്ന് വിളിക്കട്ടെ ?
ശ്രവണ വെറിയന്മാരെന്നു വിളിക്കട്ടെ ?

എന്താ ,അങ്ങനെ
വിളിക്കാൻ പാടില്ലെന്നുണ്ടോ ?
നയനാനുഭൂതി നൽകുന്ന വർണ്ണങ്ങളെ
കൂടുതൽ ഇഷ്ടപ്പെട്ടുപോയാൽ - അത്
വർണ്ണ വെറിയാണെങ്കിൽ ,
കാതുകൾക്ക് ഇമ്പാനുഭൂതി നൽകുന്ന
ശ്രവണ ശ്രുതി മധുര സംഗീതത്തെ മാത്രം
താലോലിക്കുന്നത് മ്യൂസിക് റേസിസമല്ലേ -
ശ്രവണ വെറിയല്ലേ -

നിങ്ങളൊരു വിവേചന
വിരുദ്ധ പോരാളിയാണെങ്കിൽ -

എന്തുകൊണ്ട്
നിങ്ങളെന്റെ കറുത്ത
സംഗീതത്തെ വാരി
പുണരുന്നില്ല -
എന്തുകൊണ്ട്
നിങ്ങളെന്റെ
അപശ്രുതികളെ
താലോലിക്കുന്നില്ല -
എന്തുകൊണ്ട് നിങ്ങളുടെ
അംഗീകൃത സംഗീതത്തിന്റെ
സവർണ്ണ ഉമ്മറത്ത്
എന്റെ അപശ്രുതികൾക്ക്
സ്ഥാനമില്ല ?

ഇനിയും എത്രയെത്ര വെറിയന്മാരാണ് നിങ്ങൾ ?
ഇനിയും എത്രയെത്ര റേസിസ്റ്റുകളാണ് നിങ്ങൾ ?

രുചി തേടി അലയുന്ന -
അരുചികളെ തഴയുന്ന
നിങ്ങളൊരു രുചി വെറിയനല്ലേ ?
സൗന്ദര്യം തേടി അലയുന്ന -
വിരൂപികളെ തഴയുന്ന
നിങ്ങളൊരു സൗന്ദര്യ വെറിയനല്ലേ ?
പരു പരുത്ത പ്രതലങ്ങളെ തള്ളി -
പത്തു പതുത്ത പ്രതലങ്ങളെ തിരയുന്ന
നിങ്ങളൊരു സ്പർശ വെറിയനല്ലേ ?
ദുർ ഗന്ധങ്ങൾക്ക് മുന്നിൽ
മൂക്ക് പൊത്തുന്ന -
സുഗന്ധങ്ങളെ
ഉള്ളിലേക്കാവാഹിക്കുന്ന
നിങ്ങളൊരു ഗന്ധ വെറിയനല്ലേ ?

എന്റെ കലയെ - സംഗീതത്തെ -
സാഹിത്യത്തെ -രാഷ്ട്രീയത്തെ -
കവിതകളെ - എല്ലാമെല്ലാം
നിങ്ങൾ അവയുടെ
സ്വീകാര്യയോഗ്യ സവർണ്ണ
ദന്തഗോപുര ഇടങ്ങളിൽ നിന്നും
ആട്ടിപ്പായിക്കാറില്ലേ ?
നിങ്ങൾ ഈ വെറിയൻ മാർ കൂടിയല്ലേ ?

എന്താ - വർണ്ണത്തിന്
മാത്രമാണോ വെറിയുള്ളൂ -
അതെ , ഞാനൊരു
വർണ്ണ വെറിയൻ തന്നെ -
പക്ഷെ - എനിക്കെതിരെ
നിങ്ങൾ വർണ്ണ വെറിയുടെ
ഒരു വിരൽ ചൂണ്ടുമ്പോൾ -
മറ്റു നൂറു വെറികളുടെ ഇരയാണ് ഞാൻ -
ആവർത്തിക്കുന്നു
മറ്റു നൂറു വെറികളുടെ ഇരയാണ് ഞാൻ -
ഇനി അടുത്ത വട്ടം
വർണ്ണ വെറിക്കെതിരെ
വിരൽ ചൂണ്ടുമ്പോൾ ഓർക്കുക
നിങ്ങളീ മഹാ കാവ്യം -
അതെ ഞാനൊരു മഹാ കവിയും -
ഇതെന്റെ മഹാ കാവ്യവുമാണ് -
അല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ -
നിങ്ങളൊരു സാഹിത്യ
വെറിയനാണെന്ന് അടിവരയിടുകയാണ് -

ഞാനൊരു വർണ്ണ വെറിയൻ തന്നെ
അല്ലെങ്കിൽ - ഞാനൊരു വർണ്ണ വെറിയനും
കൂടിയാണ് .

ഷിയാസ്___

ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2016

നിലാവും ഞാനും



അറിയില്ലെൻ നിലാവേ
ഈ രാത്രിയിലൽപ്പം
കുളിരെങ്ങനെ 
കടം ചോദിക്കുമെന്നറിയില്ല
പഠിച്ചില്ലെൻ പ്രവാഹമേ
നിലയ്ക്കാത്ത തിരകളോടൊരു
തുള്ളി കടം ചോദിക്കേണ്ടതെങ്ങനെ
യെന്ന് പഠിച്ചില്ല
അറിയില്ലെൻ കുളിർകാറ്റേ
നിൻ തഴുകലീ
സായാഹ്നത്തിലിത്തിരി
കടം കൊള്ളേണ്ടതെങ്ങനെ
യെന്നറിയില്ല
പൂത്തു വിടർന്നാടി
രസിക്കും പൂങ്കാവനമേ
കരുതുക നിന്റെയീ
സഞ്ചിയിലൊരാണിയും
ചുറ്റികയും - തറയ്ക്കുക
മരക്കുറ്റികളിൽ നിന്റെയീ
സൗരഭ്യം - നുകരാതെ
നിന്നെ തഴഞ്ഞൊഴുകുന്ന
രക്തപ്പുഴകൾക്കായി
എന്തിനു നീ കാത്തുവയ്ക്കണമീ
സൗരഭ്യം ?
ശാപ മോക്ഷത്തിൻ
നാളുകളിലാ തകിടുകൾ
ഊരിമാറ്റി പുണരരുതോ
പുതിയൊരു പൂക്കാലം .
അറിയില്ലെൻ നിലാവേ
ഈ രാത്രിയിലൽപ്പം
കുളിരെങ്ങനെ
കടം ചോദിക്കുമെന്നറിയില്ല
പൂവിൻ സുഗന്ധവും
കാറ്റിൻ കുളിരും
മഴതൻ സംഗീതവും
നിലാവിൻ വെണ്മയും
ഉണ്മയെന്നെഴുതി പഠിച്ചൊരാ
കളരി മണൽതരികളേ വിട
തെന്നിമാറിയകലുന്ന
ശിലാപാളികളോരോ
വൻകരകളായിയതിലേക്ക്
സ്നേഹ വിസ്ഫോടനങ്ങളിൽ
തിമർത്തു പെയ്യുന്ന കണ്ണീർ
മഴകളോരോ നിലയില്ലാ
കയങ്ങൾ തീർത്തതിൽ
മുങ്ങി മറയുന്നു ഞാനുമെൻ നിലാവും
അറിയില്ലെൻ നിലാവേ
ഈ രാത്രിയിലൽപ്പം
കുളിരെങ്ങനെ
കടം ചോദിക്കുമെന്നറിയില്ല
അറിയില്ലെൻ കിടാവേ
ഇനിയെങ്ങനെ നിന്നെ
മുലയൂട്ടണമെന്നറിയില്ല
അറിയില്ലെൻ ആട്ടവിളക്കേ
ഇനിയേത് വേഷം
കെട്ടണമെന്നറിയില്ല
അറിയില്ലെൻ ഹൃദയമേ
ഇനിയെത്ര ഉച്ചത്തിൽ
കൊട്ടിയാലാണ് നിൻ
ധമനികൾ തകർന്നെനിക്കീ
നിലാവിലലിയാൻ
കഴിയുകയെന്നറിയില്ല
അറിയില്ലെൻ നിലാവേ
ഈ രാത്രിയിലൽപ്പം
കുളിരെങ്ങനെ
കടം ചോദിക്കുമെന്നറിയില്ല .

വ്യാഴാഴ്‌ച, ജൂൺ 30, 2016

കാട്ട് തകര

കാട്ട് തകരയുടെ 
മുഴുപ്പും കൊഴുപ്പും കഴപ്പും 
ചവുട്ടി മെതിച്ച തൂമ്പക്കാരനോടുള്ള 
പകയായിരുന്നു 
ഒന്ന് തലോടിയിരുന്നെങ്കിൽ 
വെറുമൊരു നിലം തേടി
ചെടിയായി ഒതുങ്ങിപ്പോകുമായിരുന്ന
കാട്ട് തകര പകയോടെ
ചവിട്ടേറ്റ് അരഞ്ഞു തേഞ്ഞിടത്ത് നിന്ന്
മുണ്ടും മുറുക്കിക്കുത്തി
പിടഞ്ഞെണീറ്റു -
പോറ്റി വളർത്തുന്ന
വാഴക്കും തെങ്ങിനും
കൊടുത്ത വളത്തിന്റെ
പൊടിയും പൊട്ടും നക്കിയെടുത്ത്
ജീവിച്ചു -തലമുറകളിലേക്ക്
പകർന്ന് കൊടുത്ത
അതിജീവനത്തിന്റെ ഈ
ഒളിയുദ്ധം - വൃതമായേറ്റെടുത്ത്
ഇളം മുറ തകരകൾ
തൂമ്പയ്ക്ക് വെട്ടിമുറിച്ചാലും
പിന്നെയും തഴച്ച് വളരുന്ന
കരുത്തിന്റെ പ്രതീകമായി
തോട്ടത്തിൽ തലയുയർത്തി നിന്നു-
ഓരോ പേറിലും ആയിരം മക്കളെ
ജനിപ്പിക്കുന്ന -വെണ്ട വലിപ്പമുള്ള
വിത്തുകൾ മാറ് നിറയെ തൂക്കി
മുലയിളക്കിയവൾ കുലുങ്ങി ചിരിച്ചു .
ചവുട്ടി മെതിച്ച തൂമ്പക്കാരന്
കണ്ണെത്താത്ത കാട്ടിലൊക്കെ
തഴച്ച് വളർന്നവൾ പ്രതികാര
ദുർഗ്ഗയായി പ്രസവിച്ച് കൂട്ടി -
അടിവേരൊഴുക്കി
അന്നം തേടി തടിച്ച് കൊഴുത്തവൾ
അഭിമാനത്തോടെ കൊമ്പു കുലുക്കി -
മറിച്ച് തഴുകലും തലോടലുമായിരുന്നു ലഭിച്ചിരുന്നതെങ്കിൽ
മറ്റൊരു കുറുന്തോട്ടിയോ
പനിക്കൂർക്കയോ ആയി കാലം
കഴിക്കേണ്ടി വന്നേനെ കാട്ട് തകരയ്ക്കും .

കാട്ട് തകര

കാട്ട് തകരയുടെ 
മുഴുപ്പും കൊഴുപ്പും കഴപ്പും 
ചവുട്ടി മെതിച്ച തൂമ്പക്കാരനോടുള്ള 
പകയായിരുന്നു 
ഒന്ന് തലോടിയിരുന്നെങ്കിൽ 
വെറുമൊരു നിലം തേടി
ചെടിയായി ഒതുങ്ങിപ്പോകുമായിരുന്ന
കാട്ട് തകര പകയോടെ
ചവിട്ടേറ്റ് അരഞ്ഞു തേഞ്ഞിടത്ത് നിന്ന്
മുണ്ടും മുറുക്കിക്കുത്തി
പിടഞ്ഞെണീറ്റു -
പോറ്റി വളർത്തുന്ന
വാഴക്കും തെങ്ങിനും
കൊടുത്ത വളത്തിന്റെ
പൊടിയും പൊട്ടും നക്കിയെടുത്ത്
ജീവിച്ചു -തലമുറകളിലേക്ക്
പകർന്ന് കൊടുത്ത
അതിജീവനത്തിന്റെ ഈ
ഒളിയുദ്ധം - വൃതമായേറ്റെടുത്ത്
ഇളം മുറ തകരകൾ
തൂമ്പയ്ക്ക് വെട്ടിമുറിച്ചാലും
പിന്നെയും തഴച്ച് വളരുന്ന
കരുത്തിന്റെ പ്രതീകമായി
തോട്ടത്തിൽ തലയുയർത്തി നിന്നു-
ഓരോ പേറിലും ആയിരം മക്കളെ
ജനിപ്പിക്കുന്ന -വെണ്ട വലിപ്പമുള്ള
വിത്തുകൾ മാറ് നിറയെ തൂക്കി
മുലയിളക്കിയവൾ കുലുങ്ങി ചിരിച്ചു .
ചവുട്ടി മെതിച്ച തൂമ്പക്കാരന്
കണ്ണെത്താത്ത കാട്ടിലൊക്കെ
തഴച്ച് വളർന്നവൾ പ്രതികാര
ദുർഗ്ഗയായി പ്രസവിച്ച് കൂട്ടി -
അടിവേരൊഴുക്കി
അന്നം തേടി തടിച്ച് കൊഴുത്തവൾ
അഭിമാനത്തോടെ കൊമ്പു കുലുക്കി -
മറിച്ച് തഴുകലും തലോടലുമായിരുന്നു ലഭിച്ചിരുന്നതെങ്കിൽ
മറ്റൊരു കുറുന്തോട്ടിയോ
പനിക്കൂർക്കയോ ആയി കാലം
കഴിക്കേണ്ടി വന്നേനെ കാട്ട് തകരയ്ക്കും .

തിങ്കളാഴ്‌ച, മേയ് 30, 2016

തെയ്യം


സിരകളെ വരിഞ്ഞുമുറുക്കി
ധമനികളെ തകർത്ത്
താണ്ഡവമാടുന്ന ബാന്ധവം 
ചലനമൊരു മരീചികയാകുന്ന
നീരാളി പിടുത്തത്തിൽ
ഞെരിഞ്ഞമരുന്ന ഒരുപിടി ഹൃദയം
മരുപ്പച്ചയ്ക്കായി കേഴുന്നു
മഴയില്ല വെയിലില്ല
വസന്തമില്ല കരിഞ്ഞുണങ്ങിയ
ഹൃത്തടങ്ങളിൽ ഉണങ്ങിയ
ചോരപ്പാടുകൾ
ചോര കൊണ്ടെഴുതിയ
മുഖത്തെഴുത്തും
രോദങ്ങളാലെൻ തോറ്റം പാട്ടും
പുള്ളൂർ കാളിയും
പൂതാടി ദൈവവും
പുള്ളി കരിങ്കാളിയും
താണ്ഡവമാടുന്ന
കാവുകളിൽ
നാഗത്തറകളായിയെൻ
ഹൃദയവുമീ തെയ്യമാടുന്നു
മലയർ പുലയർ മാവിലാർ
വേലർ കോപ്പാളരും
അരച്ചമയങ്ങൾ കെട്ടിയാടി
ഉറഞ്ഞു തുള്ളുന്ന
വിഷ്ണു മൂർത്തിയും
ഹാ മനോഹര തീച്ചാമുണ്ടിയും
കനൽ കെടുത്താനെന്നുള്ളിൽ
മുടിയഴിച്ചാടുന്നു
ആട കുരുത്തോലയും
അണിയലം അഴിഞ്ഞുവീണ
കൂന്തലും കൊണ്ട്
കണ്ടനാർ കേളനും
വെള്ളാട്ട് മുത്തിയും
മരുപ്പച്ച തീർക്കുന്ന
നാഗത്തറകളിലും
മടപ്പുരകളിലും
ഞാനൊരു നാഗ മൃഗ ഭൂത യക്ഷി
പരേതാത്മ ഭൈരവനായി മാറുന്നു
മറക്കുന്നു ഞാനെന്റെ ബാന്ധവങ്ങളെ
അലിയുന്നു ഞാനാ
തമ്പുരാട്ടി തെയ്യത്തിൽ
ചിലമ്പും തലപ്പാളിയും
വളയും തിടമ്പും
നിറങ്ങളും അരിച്ചാന്തും
മഞ്ഞൾ കോലങ്ങളും
ഊരി കഴുകി അഴിച്ചിടുമ്പോൾ
തെളിയുന്നു വീണ്ടും എന്റെ ചിത്രം
ഞാൻ വെറുക്കുന്ന
വികൃതമായൊരെന്റെ ചിത്രം -
സിരകളെ വരിഞ്ഞുമുറുക്കി
ധമനികളെ തകർത്ത്
താണ്ഡവമാടുന്ന ബാന്ധവങ്ങളുടെ
ശരശയ്യയിൽ നിന്നെനിക്ക്
മോചനം - എന്റെയീ പൂതാടി തെയ്യം .




മരണം

ഒരു തെരുവ് പട്ടിക്കു
വേണ്ടിയാണീ മരണം
പേ പിടിച്ചൊരു തെരുവ്
നായയ്ക്ക് വേണ്ടി -
വെറുമൊരു തെരുവ്
നായക്ക് വേണ്ടി
ഒരു മനുഷ്യ ജീവൻ
ബലികൊടുക്കുന്നത്
മുതലാകുമോ ?
ചോദ്യം
ന്യായമാണെങ്കിലും
ഉത്തരം അതെ എന്നാണ് -
മരണം
ചിലപ്പോൾ അങ്ങനെയാണ് -
അത് കോറിയിടുന്നത്
നേർത്ത വരകളായിരിക്കാം
അല്ലെങ്കിൽ -
എവിടെയും
രേഘപ്പെടുത്താത്ത
ആത്മ പ്രതിഷേധമായിരിക്കാം -
ആ പട്ടി പോലും
അറിയുന്നില്ല
ഈ മരണം അവന്
വേണ്ടിയാണെന്ന് ,
എന്നിട്ടും ഇവിടെ
ഈ മനുഷ്യൻ
മരണം വരിക്കുന്നു -
ഈ ഭൂമിയിൽ നടന്ന
സകല ആത്മഹത്യകളേയും -
മിക്കവാറും നടന്ന
എല്ലാ വ്യക്തിഗത
കൊലകളേയും
ന്യായീകരിച്ചുകൊണ്ട്
ആ മനുഷ്യൻ കൊലക്കത്തി
കയ്യിലെടുക്കുന്നു ,
ഈ മനുഷ്യന്റെ
മരണത്തിനൊരു
പ്രത്യേകതയുണ്ട് -
വേദന രഹിതമരണമല്ല
അയാൾ ആഗ്രഹിക്കുന്നത് -
മറിച്ച്
മൂർച്ചയേറിയ കത്തികൊണ്ട്
സ്വന്തം ചങ്കിൽ കുത്തിയിറക്കി
ഇടതു കൈകൊണ്ട് ഹൃദയം പറിച്ച്
പുറത്തെടുത്ത് - കത്തി വലിച്ചൂരി
ഹൃദയത്തെ മുറിച്ച് തുണ്ടം
തുണ്ടമാക്കി തനിക്ക് ചുറ്റും
പൂ വിതറുന്ന പോലെ വിതറി -
ആ പൂമെത്തയിൽ കിടന്നുള്ള
മരണമാണ് അയാൾ
ആഗ്രഹിക്കുന്നത് -
നുറുങ്ങി വീഴുന്ന
ആ ഹൃദയത്തിന്റെ
കുലുങ്ങി ചിരികൾ
കേട്ടുകൊണ്ട് ഒരു
സുഖ മരണം
അതിലൊരു നീതിയുണ്ട്
സമ്മർദ്ദങ്ങളെ അതിജീവിച്ച്
ഇത്രനാളും അയാളിൽ
ജീവൻ പിടിച്ച് നിർത്തിയ
ഹൃദയത്തെ അയാൾ
മോചിപ്പിക്കുകയാണ്
ഈ മരണത്തിലൂടെ
അതിലൊരു ധീരതയുണ്ട്
കുഴഞ്ഞ് വീണ് മരിച്ച
ഒരു ഹത ഭാഗ്യന്റെ
നെഞ്ചിൽ റീത്ത് വച്ച്
മടങ്ങുന്നവരുടെ
സഹതാപമേൽക്കാതെ
അവരുടെ ശാപ വാക്കുകൾ
കേട്ട് കൊണ്ടുള്ള
ഒരവസാന യാത്ര
അതിലൊരാഗ്രഹ
പൂർത്തീകരണമുണ്ട്
ഒരിക്കലെങ്കിലും ഒരു
പൂമെത്തയിൽ ഉറങ്ങണമെന്നുള്ള
ദാഹത്തിന്റെ ശമനം
ഹൃദയ പുഷ്പങ്ങളുടെ മേലുള്ള
അവസാന ശയനത്തിലൂടെ
അയാൾ നേടിയെടുക്കുന്നു
അതിലൊരു കാവ്യനീതിയുണ്ട്
പാല് കൊടുത്ത് സനാധമാക്കിയ
ആ പട്ടിയെ അയാൾ വീണ്ടും
അനാധയാക്കുന്നു
ഒരു തെരുവ് പട്ടിക്കു
വേണ്ടിയാണീ മരണം
പേ പിടിച്ചൊരു തെരുവ്
നായയ്ക്ക് വേണ്ടി .