ആകെ പേജ്‌കാഴ്‌ചകള്‍

ബുധനാഴ്‌ച, ഓഗസ്റ്റ് 09, 2017

നുറുങ്ങു വെട്ടം


********************
സിരകളിലൊരു മൃദു
മന്ദഹാസത്തിൽ
ലഹരി നിറയുന്നു
ഒരു മിന്നാമിനുങ്ങിന്റെ
നുറുങ്ങു വെട്ടം
കോരിത്തരിപ്പിക്കുന്നു നീയെന്നെ
ഉണർത്തുന്നു നീയെന്നെ
നമുക്കെല്ലാം മറന്നൊന്നു
നൃത്തം ചെയ്യാം - വിരിയട്ടെ
നിന്നനുരാഗ മുല്ലയിലൊരായിരം
പൂമൊട്ടുകൾ -നുകരാം
നമുക്കാ സൗരഭ്യമീ നിലാവിൽ -
അലിയാം നമുക്കറിയാത്ത
ലോകങ്ങളിലേക്കുയരാം -
എല്ലാം മറന്നതിൻ ആനന്ദത്തിൽ
നമുക്കൊരാലിംഗനത്തിൽ മയങ്ങാം
ഇനിയുമെത്ര രാവുകൾ
നമുക്ക് ഭ്രാന്തമായലയാൻ
കൂട്ടിനായി കാത്തിരിക്കുന്നു
നമ്മെയെടുത്ത് പറക്കാൻ
നമുക്കലിയാനീ പ്രപഞ്ചമാകെ
പാതയൊരുക്കുന്നു -
സ്വയം മറന്നലിയുകയല്ലോ
ഈ പ്രപഞ്ചം പോലും
പിന്നെ നാമെന്തിന് മടിക്കണമീ
പ്രപഞ്ച താളത്തിലാടിപ്പാടാൻ
ഹൃദയം പരസ്പരം കൈമാറി
നീയായി ഞാനും ഞാനായി നീയും
നമുക്കീ പ്രപഞ്ചതാളമേറ്റ് പാടാം
പ്രിയേ -ഈ ജന്മ ദൗത്യമറിഞ്ഞ
ആത്മ മിത്രമേ -ഒരു മൃദു
മന്ദഹാസമായെൻ
സിരകളെ കോരിത്തരിപ്പിച്ച
ദേവതയേ -
നിലാവൊഴുകുമീ
ആയിരം പാതിരകളിൽ
ഒരുവേള അവളെയൊന്നറിയാൻ
ആ പടിവാതിലിലെത്ര
ഞാൻ കാത്തുനിന്നു
ക്ഷണികമാമീ
ലോകത്തിലെത്രനാളവളാ
പുഞ്ചിരി മറച്ചുവച്ചുവെന്നറിയുമോ -
ആത്മമിത്രമേ നിന്നനുരാഗ
ധാരതൻ കരയിലൊരു പൂവായി
വിരിയാൻ കഴിഞ്ഞതെത്ര സൗഭാഗ്യം
നുകരാതെ പൊഴിയുന്ന
പൂവുകളീ പ്രപഞ്ചത്തിൻ
കണ്ണുനീരല്ലോ -
ആ കണ്ണുനീരൊപ്പിയ മാലാഖ നീ
പിരിയുവാൻ വയ്യെനിക്കാ
മടിത്തൽ നിന്നും -
അകലെയാണെങ്കിലും
അറിയുന്നു ഞാനാ
മന്ദഹാസത്തിൻ ഉന്മാദം
പ്രപഞ്ചത്തിൻ പ്രണയ
താളത്തിലലിയാൻ തുടിക്കുന്ന
ഹൃദയങ്ങൾക്കൊന്നിക്കാൻ
പ്രപഞ്ച മൊരുക്കുന്ന
ഉണർത്തുപാട്ടിനായി
നമുക്ക് കാതോർത്തിരിക്കാം .
Image result for love lover paitings

ബുധനാഴ്‌ച, ജൂലൈ 19, 2017

പിൻവിളി


Image result for da vinci paintings


അകലെയാണെങ്കിലും 
ഈ മഴക്കൈകൾ നീട്ടി 
തഴുകുന്നു ഞാൻ നിന്നെ 
വീണ്ടും -പൂവേ
തഴുകുന്നു ഞാൻ നിന്നെ
വീണ്ടും-
നിനക്കേറെ
ഇഷ്ടമുള്ളോരാ
മഴനൂലുകൊണ്ടൊരു
പുടവ തീർത്തൂ
ഞാനീ മഴനൂലുകൊണ്ടൊരു
പുടവ തീർത്തു -
ഒരു പൂവ് കൊണ്ടൊരു
പൂക്കാലം തീർക്കുമെൻ
വസന്തത്തെയാരറിയാൻ
അകലെയാണെങ്കിലും
ഈ മഴക്കൈകൾ കൊണ്ടൊരു
വസന്തത്തെയറിയാൻ
മോഹിച്ചു പോയി ഞാൻ -
ഈ വസന്തവും പോകയാണോ
ഈ പുഷ്പവും വാടുകയാണോ
കാലമേ -വന്മതിൽ പോലൊരു
വർഷവും -എന്നുള്ളിൽ
തീർക്കുന്ന വേദനകൾ
എങ്ങനെ പെയ്തൊഴിയും
ഈ ത്രിസന്ധയിൽ
എന്നുമ്മറപ്പടിയിൽ ഞാൻ
ഒരേക താരമായ്‌
മാറുന്നുവോ
മരീചിക പോലൊരു
പിൻവിളിയിൽ
ഞാനുണർന്നൊന്നെണീക്കവേ
പിന്നെയും തേക്കുകയാണോ
കാലമേ നീയെന്നെ പിന്നെയും
തേക്കുകയാണോ നിർദയം
നിൻ പിൻവിളി വ്യാജമാണോ
നിൻ വളകിലുക്കം തോന്നലാണോ
അടുത്താണെങ്കിലും
എൻ മടിത്തത്തിലാണെങ്കിലും
എത്രയോ ദൂരം അകലെയാണ് നാം
അകലെയാണെങ്കിലും
ഈ മഴക്കൈകൾ നീട്ടി
തഴുകുന്നു ഞാൻ നിന്നെ
വീണ്ടും -പൂവേ
തഴുകുന്നു ഞാൻ നിന്നെ
വീണ്ടും .