ആകെ പേജ്‌കാഴ്‌ചകള്‍

വെള്ളിയാഴ്‌ച, ജൂൺ 24, 2011

അത്തറുമണക്കുന്ന അറകള്‍


അത്തറുമണക്കുന്ന മലബാറിലെ ഏതോ ഒരു അറയില്‍ പതിനാലൂകാരിയായ എന്റെ ഉമ്മ എന്നെ മുലയൂട്ടുന്നു .ഉപ്പയെന്ന മധ്യവയസ്കന്റെ മൂന്നാം ഭാര്യയായി ഉമ്മ വന്നിട്ട് ഇന്നേക്ക് പതിമൂന്നാം മാസം .തട്ടമിട്ട് കുലുങ്ങിച്ചിരിച്ചു കൂട്ടുകൂടി നടന്ന കഥകള്‍ എന്നോട് പറയുമ്പോള്‍ എന്റെ കവിള്‍ തടങ്ങളിലെക്കും കണ്ണുനീരോഴുകി വീണു .റാന്തല്‍ വിളക്കുമേന്തി ഏറെ വൈകിയ ഒരുരാത്രിയില്‍ വിതാനിച്ച ഉമ്മയുടെ വീട്ടിലേക്കു ഉപ്പയും കൂട്ടരും വരുമ്പോള്‍ ഇരുപത്തെട്ടു കാരിയായ വല്യുംമയുടെ നെഞ്ചില്‍ മാത്രം ഒരു ഇടിവാള്‍ മിന്നി .അണിയി ചോരുക്കുമ്പോള്‍ അറിയാതെ തെങ്ങിപോയതും അപ്പോള്‍ ഒന്നും അറിയാതെ പൊട്ടിച്ചിരി ച്ചതും ഒക്കെ എന്നോട് പറഞ്ഞു കൊണ്ടിരുന്നു .ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ജീവിതം മടിത്തട്ടി ലേക്കേറ്റു വാങ്ങി പ്രകാശമില്ലാത്ത അടുക്കളയിലെ കരിപിടിച്ച ജനല്‍ പാളികളിലൂടെ തേങ്ങലോടെ പുറത്തേക്കു നോക്കിനില്‍ക്കുമ്പോള്‍ പുറത്തെവിടയോ ഒരു ആഖ്രോഷം ,നടുങ്ങി തെറിച്ച്‌ അറകളിലും അന്തപുരങ്ങളിലും തലമുറകള്‍ക്ക് ജന്മം നല്‍കി നിശബ്ദരായി
കടന്നു പോയ അ ഉ മ്മ മാരെ ക്കുറിച്ച് പിന്നീടാരും ഒന്നും പറഞ്ഞില്ല .

ബുധനാഴ്‌ച, ജൂൺ 22, 2011

വിധവകളുടെ താഴ്വര


മൃത ശരീരങ്ങള്‍ ചികഞ്ഞു മാറ്റി അവള്‍ അലറിവിളിച്ചുകൊണ്ട് പരതിക്കൊണ്ടേ യിരുന്നു ,വാവിട്ടു കരഞ്ഞു കൊണ്ട് അവള്‍ അന്ധയെപ്പോലെ തട്ടിയും ചവുട്ടിയും മറിഞ്ഞു വീണും ശവക്കൂട്ടങ്ങല്‍ക്കിടയിലൂടെ നടന്നു ,ദുര്‍ഗന്ധം വമിക്കുന്ന ശവപ്പറമ്പുകള്‍ അവളുടെ വരവിനു വേണ്ടി കാത്തു നിന്നു.മരണം പ്രാപിക്കാന്‍ മടിച്ചു നിന്ന വൃദ്ധ ജനങ്ങള്‍ കൈകളുയര്‍ത്തി അവളെ മാടി വിളിച്ചു ,ചികഞ്ഞു മാറ്റിയ ശവ ങ്ങള്‍ക്കിടയില്‍ നിന്നും ചില ശവങ്ങള്‍ മന്ദഹസിച്ചു - അപ്പോഴും അവളുടെ കണ്ണില്‍ ഇരുട്ടായിരുന്നു .ശവക്കൂനകള്‍ പിന്നിട്ട് അവള്‍ക്കവളെ കാണാന്‍ കഴിയാതെ വീണ്ടും അവള്‍ ഓടി ,നിറയെ കറുത്ത പൂക്കള്‍ നിറഞ്ഞ ഒരു വിധവകളുടെ താഴ്വരയില്‍ അവള്‍ എത്തി -എല്ലാ വിധവകളും അന്ന് ഗര്‍ഭിണി കളായിരുന്നു അവള്‍ക്കു സന്ധോഷം അടക്കാനായില്ല ,അവള്‍ അവളെ കണ്ടെത്തി ,വിധവകളുടെ വയര്‍ പിളര്‍ന്നു അവള്‍ അകത്തു കയറി ക്കാത്തിരുന്നു ,മഞ്ഞും മഴയും മരങ്ങളുമുള്ള ഒരു നാട്ടില്‍ പിറക്കാന്‍ ,ജീവനുള്ള മനുഷ്യരെ കാണാന്‍ .