ആകെ പേജ്‌കാഴ്‌ചകള്‍

വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011

കാലമേ നിന്നോടൊരു ചോദ്യം





ഇനിയുമെത്രനാള്‍ നിന്‍റെയീ
ചിറകില്ലാ തോണിയില്‍
ഞങ്ങളെയും കൊണ്ടീ യാത്ര ?


ഏതു നിലയില്ലാ കയത്തിലേക്ക്
ഞങ്ങളേയുമെടുത്ത്‌ മറയുന്നു നീ ?


എന്നുമീ ചൈതന്യ സന്ധ്യകള്‍
ഞങ്ങള്‍ക്ക് നീ നല്‍കാത്തതെന്തേ ?


നിന്നില്‍ വീണണഞ്ഞ്
കരിന്തിരി കത്തി പൊഴിഞ്ഞു പോയ,
പൂര്‍വ്വ ജന്മ ദേഹങ്ങള്‍
നിന്നിലെ ഏത് കൊമ്പില്‍ കൂട് കൂട്ടി ?


അശാന്തിയുടെ 
ആകാശ നീളം -
പട്ടിണിയുടെ 
മുത്തുകളാക്കി ,
ക്രൂരതയുടെ 
പൊട്ടാത്ത നൂലില്‍ 
കോര്‍ത്ത് ‌,
മനുഷ്യന്‍റെ മാറില്‍
അണിയിച്ചതെന്തിനു നീ ?


താരാട്ട് തൊട്ടിലില്‍ 
താണ്ടവമാടി
രസിക്കുന്ന നിന്‍റെ
കണ്ണുകള്‍ ഒരിക്കലും നനയാറില്ലേ  


അമ്മേ കാലമേ -
നിന്‍റെ മക്കള്‍ ഞങ്ങള്‍ക്ക് , 
നിന്നില്‍ തന്നെയോ ചിത ?


ഷിയാസ് ..

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

വിമോചകന്‍















ഇനിയൊരു 
പ്രഭാതമുണ്ടാകുമോ ?
അവിടെ 
മനുഷ്യരുണ്ടാകുമോ?
അപ്പോഴേക്കും
കൈവരികളായി 
പിരിഞ്ഞു വറ്റിപ്പോവില്ലേ നമ്മള്‍ .


പിഞ്ചുകുഞ്ഞുങ്ങള്‍ 
കണ്ണ്ചിമ്മി 
തുറക്കുന്നതെങ്ങോട്ടായിരിക്കും?
അവര്‍ കുരുതിക്കളമാക്കിയ 
രണഭൂമിയിലേക്കായിരിക്കില്ലേ ?
മണ്ണിനു വേണ്ടി 
മനുഷ്യനെ ക്കൊല്ലുന്ന 
ഈ യുദ്ധ ഭൂമിയില്‍ -
ഞാനും പിറന്നു 
പോയല്ലോ ദൈവമേ .


എന്റെ പിഞ്ചു മക്കള്‍‌ക്ക് 
ഒരു കുടില് കെട്ടാന്‍
ഈ മണ്ണില്‍ ഒരിടം 
തേടി ഞാനലയുന്നു,
എഴുനൂറു കോടി ജനങ്ങളില്‍ 
ഞാനൊരു ഹൃദയം തേടി തളരുന്നു,
വിപ്ലവത്തിന്റെ ചുവന്ന 
പുതപ്പിനുള്ളില്‍
ഞാനൊളിച്ചു കഴിയുന്നു,
ഭയത്തോടെ പടവെട്ടുന്ന 
ഭീരുവായ പോരാളിയാണ് ഞാന്‍ .


അശക്തരായ 
കരയുന്ന ജന 
കോടികള്‍ക്ക് വേണ്ടി -
ജയിക്കാത്ത 
യുദ്ധത്തിലേക്ക് 
ഞാന്‍ തേരോടിച്ചു 
തളരുമ്പോള്‍ ,
വരേണ്യ വര്‍ഗത്തിന്റെ 
ഖട്ഗ മേറ്റ് പിടഞ്ഞു 
മരിക്കുന്ന എന്റെ മുഖത്ത് -
നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയാതെ പോയ
സ്വര്‍ഗ്ഗ രാജ്യത്തിന്റെ ചിത്രം കാണാം!!!! .


പിന്നെയും 
നിങ്ങള്‍ 
ഒരു വിമോചകന് 
വേണ്ടി കാത്തിരിക്കണം ....


ഷിയാസ് .

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2011

യാത്ര



















എല്ലാവരും മരിച്ച - ഈ സ്മശാനത്തില്‍ ഞാനെന്‍റെ ശവവും കൂടി ഉപേക്ഷിക്കട്ടെ .
മൃത്യുവിനെ വാരിപ്പുണര്‍ന്ന് നിന്നോട് യാത്ര പറഞ്ഞ് ഞാനിറങ്ങട്ടെ .

ആത്മാവ് തേടിയുള്ള ഈ യാത്രയില്‍ ഞാന്‍ കഴുവേറ്റപ്പെടാം
വിഷ പാനം നടത്തി എന്നോടൊപ്പം വരാന്‍ നീ ശ്രമിക്കരുത്

കീറിമുറിക്കപ്പെട്ട ആത്മാക്കളാണ് എന്റെ സഹയാത്രികര്‍
വേദനയുടെ ദീന രോദനങ്ങളാണ് എന്റെ സംഗീതം .

നിങ്ങളുടെ നൈരാശ്യത്തെ ഞാന്‍ കുടിച്ചു വറ്റിക്കും
നിങ്ങളുടെ പാപങ്ങളാല്‍ തീര്‍ത്ത ശരശയ്യയില്‍ ഞാന്‍ അനന്ത ശയനനാകും .

ശരീരങ്ങള്‍ കലഹിക്കുന്ന നിങ്ങളിലേക്ക് ‌ ,പരകായ പ്രവേശത്തിലൂടെ ഞാന്‍ തിരികെയെത്തും .
വരണ്ടുണങ്ങിയ നിങ്ങളുടെ ചുണ്ടിലേക്ക്‌ ഞാന്‍ മുന്തിരി ച്ചാര്‍ പകരും ..

ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011

സന്ധ്യ

















ഇനിയില്ലെരിക്കലും  ഈ വഴി സന്ധ്യേ 
ആവണികള്‍ 
ഉമ്മവക്കാത്തോരീ 
നാട്ടു വഴിയെ...
നെല്‍ക്കതിര്‍ 
 നൃത്തം വക്കാത്തോരീ 
വയല്‍ വരമ്പിലൂടെ...
സന്ധ്യകള്‍ 
കഥപറയാത്തോരീ 
മാവിന്‍ ചുവട്ടിലൂടെ...
ആത്മാവില്‍ 
ഉമ്മവച്ചുറങ്ങാത്തോരീ 
 നദി ക്കരയിലൂടെ....
കണിക്കൊന്നകള്‍ 
പ്രണയിക്കാത്തോരീ 
വസന്തത്തിലൂടെ .....

ഇനി ഞാന്‍ തിരിഞ്ഞു നടക്കട്ടെ

ഇലഞ്ഞിപ്പൂ മണം 
തങ്ങിയ നിന്‍ 
മുടിയിഴകളില്‍ നിന്നും...
പൂതിയോടെ 
വാരിപ്പുണര്‍ന്ന 
 പുഴ മണ്‍ ‍ തരികളില്‍ നിന്നും...
വയല്‍പ്പൂക്കള്‍ 
കരഞ്ഞു തളര്‍ന്ന 
ഈ മരിച്ച മണ്ണില്‍ നിന്നും...
പരല്‍ മീനുകള്‍ 
ചത്ത്‌ പൊങ്ങിയ 
പാന പാത്രത്തില്‍ നിന്നും...

എന്നിട്ട് ഞാന്‍ കയറിചെല്ലട്ടെ

അന്തരിച്ച പൂക്കളെ 
അടക്കം ചെയ്ത 
കല്ലറകളിലേക്ക്....
നിശാ ഗന്ധികളെ 
വിധവകളാക്കിയ 
നിലാവിലേക്ക്...
നാല്‍ ക്കവലകളില്‍ 
നാട്ടിയ കഴുമരങ്ങളിലേക്ക്....
മുലകളില്‍ നിന്ന് 
രക്തം ചുരത്തിയ 
മാതാക്കളിലേക്ക്....
താണ്ഡവ മാടുന്ന 
ശൈശവ പട്ടിണി 
വേളികളിലേക്ക്...
വിഹായസ്സിലേക്ക് 
പറന്നുയര്‍ന്ന 
മനസ്സിന്റെ 
ആര്‍ദ്രതയിലേക്ക് ‌....

ഇവിടെ നിന്നും 
ഇനിയില്ലൊരിക്കലും ആ വഴി സന്ധ്യേ .

ഷിയാസ് ...

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

കാമുകി





















കാമിനികള്‍ 
ഉടുത്തെറിഞ്ഞ 
മഞ്ഞ പ്പുടവയിലെ
വെള്ള പ്പുള്ളികള്‍ 
ഞാനായിരുന്നു..

മുന്തിരി വള്ളികള്‍ 
പടര്‍ന്നു കയറിയ
എന്‍റെ ഹൃദയം ,
അവര്‍ താഴ്വരകളിലേക്ക്
വലിച്ചെറിഞ്ഞ് 
പൊട്ടിച്ചിരിച്ചു .

നൃത്തമാടിയ 
അവളെ നോക്കി ഞാന്‍
ചിരിച്ചപ്പോള്‍ ,
ചുടല പ്പറമ്പിലെ 
യക്ഷിയെ പ്പോലെ
അവളെന്നെ ഭയപ്പെടുത്തി .

പുലരിയില്‍ ഞാന്‍ 
കോര്‍ത്ത ഇലഞ്ഞിപ്പൂ 
മാലകള്‍ എന്‍റെ 
 കൈവെള്ള യിലിരുന്ന് 
കരഞ്ഞു കരഞ്ഞ് വാടി പ്പോയി .

ഹൃദയം തരാതെ 
കൊതിപ്പിച്ച്
എന്‍റെ ദിന രാത്രങ്ങളില്‍ 
 രൌദ്ര നൃത്തമാടി
എന്‍റെ സ്വപ്നങ്ങളില്‍ 
നിന്ന് പ്രണയം മായ്ച്ച്
വരി വരിയായി അവര്‍ 
പടിയിറങ്ങിയപ്പോള്‍

ഞാന്‍,
ഒരു ശില പോലെ വരണ്ട്
മഞ്ഞു പോലെ ഉരുകി
രാതി പോലെ ഇരുണ്ട്
മാമ്പൂ പോലെ പൊഴിഞ്ഞ്
അഗ്നിയില്‍ ഹോമിച്ച്

കാണാത്ത കബനിയില്‍ എന്നെ അടക്കം ചെയ്തു....

ഷിയാസ് .

ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

ദുഖത്തിന്‍റെ മാറാപ്പ്

































അശ്രുവില്‍ അലിയാത്തോരെന്‍ 

ദുഖത്തെഹൃദയത്തില്‍ ഉരുകാത്തോരീ 

വജ്ര വികാരത്തെഎങ്ങനെ ഞാനലിയിക്കും

കീറി മുറിച്ചെറിയട്ടെ 

ഞാനെന്‍ ഒരുപിടിയുള്ളോരീ 

മാംസപിണ്ടത്തെ ,


ഒന്ന് ചിരിക്കൂ 

എന്‍റെ മൌനമേ

കരഞ്ഞു ഞാന്‍ 

തളര്ന്നീ സായം 

സന്ധ്യയില്‍

ഒരിതള്‍ പൂവിന്റെ 

തലോടലിനായി കേഴുന്നു .


ജീവിത നാടക 

തിരശീല വീഴാന്‍ 

ഇനി എത്ര നാഴിക

പുത്ര പൌത്ര 

സൌഭാഗ്യങ്ങലെല്ലാം 

പറന്നു പോയീ

പ്രാണനെ കീറി മുറി ച്ചെന്‍ 

 പ്രിയതമയും കടന്നു പോയീ,

ഇന്ന് ,ചിറകടിച്ച് പറന്നു പോകുന്ന 

കിളികളെ നോക്കി ഞാന്‍ കരയുന്നു .


സദനത്തില്‍ 

ഈ സന്ധ്യയില്‍ 

ഒരു രാത്രികൂടി 

എനിക്ക് വയ്യ ,

യാമങ്ങള്‍ 

ഇഴഞ്ഞു നീങ്ങുന്ന 

ഇന്നത്തെ രാത്രിയില്‍

ദുഖത്തിന്‍റെ മാറാപ്പ് 

മുറ്റത്തെ മാവില്‍ 

കൊരുത്ത്,

ചീവീടുകളുടെ താരാട്ട് കേട്ട്, 
അവസാനമായി 
മിന്നാമിനുങ്ങുകളെ കണ്ട്,
മുരളുന്ന മൂങ്ങകളോട് 
യാത്ര പറഞ്ഞ്,
അമ്മയുടെ 
ഉദരത്തില്‍ വീണു 
മുള പൊട്ടിയ
ഞാന്‍ എന്ന 
ഈ മഹാ പ്രഹേളിക 
എന്‍റെ യാത്രയുടെ 
ഒന്നാം പാദം 
അവസാനിപ്പിക്കും .


മരണമില്ലാത്ത 

മരണമെന്ന 

മഹാ ഭിഷഗ്വരനെ 

വരിച്ച് ഞാന്‍ യാത്രയാകും .



ഷിയാസ് ...
ദുഖത്തിന്‍റെ മാറാപ്പ്

അശ്രുവില്‍ അലിയാത്തോരെന്‍ ദുഖത്തെ
ഹൃദയത്തില്‍ ഉരുകാത്തോരീ വജ്ര വികാരത്തെ
എങ്ങനെ ഞാനലിയിക്കും
കീറി മുറിച്ചെറിയട്ടെ ഞാനെന്‍ ഒരുപിടിയുള്ളോരീ മാംസപിണ്ടത്തെ.

ഒന്ന് ചിരിക്കൂ എന്‍റെ മൌനമേ
കരഞ്ഞു ഞാന്‍ തളര്ന്നീ സായം സന്ധ്യയില്‍
ഒരിതള്‍ പൂവിന്റെ തലോടലിനായി കേഴുന്നു .

ജീവിത നാടക തിരശീല വീഴാന്‍ ഇനി എത്ര നാഴിക
പുത്ര പൌത്ര സൌഭാഗ്യങ്ങലെല്ലാം പറന്നു പോയീ
പ്രാണനെ കീറി മുറി ച്ചെന്‍ പ്രിയതമയും കടന്നു പോയീ
ചിറകടിച്ച് പറന്നു പോകുന്ന കിളികളെ നോക്കി ഞാന്‍ വാവിട്ടു കരയുന്നു.

സദനത്തില്‍ ഈ സന്ധ്യയില്‍ ഒരു രാത്രികൂടി എനിക്ക് വയ്യ
യാമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന ഇന്നത്തെ രാത്രിയില്‍
ദുഖത്തിന്‍റെ മാറാപ്പ് മുറ്റത്തെ മാവില്‍ കൊരുത്ത്
ചീവീടുകളുടെ താരാട്ട് കേട്ട്, അവസാനമായി മിന്നാമിനുങ്ങുകളെ കണ്ട്
മുരളുന്ന മൂങ്ങകളോട് യാത്ര പറഞ്ഞ്,അമ്മയുടെ ഉദരത്തില്‍ വീണു മുള പൊട്ടിയ
ഞാന്‍ എന്ന ഈ മഹാ പ്രഹേളിക എന്‍റെ യാത്രയുടെ ഒന്നാം പാദം അവസാനിപ്പിക്കും .
മരണമില്ലാത്ത മരണമെന്ന മഹാ ഭിഷഗ്വരനെ വരിച്ച് ഞാന്‍ യാത്രയാകും .

ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011


പുനര്‍ജന്മം

അമ്മേ
എനിക്കിനിയൊരു പുനര്‍ ജന്മമുണ്ടോ
ഈ കൊടും കാട്ടില്‍ ശിലയായി ഞാന്‍
ഉപേക്ഷിക്കപ്പെട്ടു
എന്റെ കണ്ണുകള്‍ കെട്ടിയിരിക്കുന്നു
എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല
ശിലയില്‍ തട്ടി ഞാന്‍ വീഴുന്നു
അമ്മയുടെ ആ പഴയ മകനല്ല ഞാന്‍
എന്റെ കൈകളില്‍ വിലങ്ങാണമ്മേ
അവരെന്നെ തടവിലാക്കി
എനിക്ക് ശബ്ദിക്കാന്‍ പോലും കഴിയുന്നില്ല
അവരെന്‍റെ നാവരിഞ്ഞു
ശബ്ദമില്ലാതെ എനിക്കീ ശരീരം മാത്രമായി വേണ്ട
എന്റെ മക്കളാണമ്മേ എന്റെ ചിന്തകളും വാക്കുകളും
എന്റെ മക്കളില്ലാതെ എനിക്കീ ജീവിതം വേണ്ട
എന്റെ കൈ പിടക്കാന്‍ ആരുമില്ലേ
എന്റെ കണ്ണുകളിലെ കെട്ടഴിക്കൂ
എന്റെ കൈ വിലങ്ങുകള്‍ ഒന്നഴിക്കൂ
എനിക്ക് ചിന്തിക്കണം
എനിക്കെഴുതണം ,എനിക്ക് പറയണം
പറയാതെ എഴുതാതെ ചിന്തകള്‍
കൂട്ടിമുട്ടി എന്റെ തലച്ചോറ് പൊട്ടി ഞാന്‍
മരിക്കുന്നത് നിങ്ങളറിയും
അന്നും നിങ്ങള്‍ തീന്‍ മേശയില്‍ സദ്യയൊരുക്കി
എന്റെ ശവം വീഞ്ഞില്‍ മുക്കി വിളമ്പു മോ ?

മകനെ എവിടെ നിന്റെ സുഹൃത്തുക്കള്‍?
എനിക്കറി യില്ലമ്മേ ആരായിരുന്നു
എന്റെ സുഹൃത്തുക്കള്‍ എന്ന്
എനിക്കാരുമില്ലായിരുന്നു
ആരെയും സ്വാധീനിക്കാന്‍ എനിക്കായില്ല
ഒരു പിന്‍വാ തിലിലും ഞാന്‍ മുട്ടിയില്ല
ഞാന്‍ ചിന്തിച്ചതല്ല സൗഹൃദം
അത് മറ്റെന്തോ ആണെന്ന് തോന്നുന്നു ഇപ്പോള്‍
എന്നെ ആര്‍ക്കും വേണ്ട
ഞാന്‍ പോകുന്നമ്മേ
സോമാലിയിലേക്ക് ,ആഫ്രിക്കയിലേക്ക്
അവിടെയാണെന്‍റെ ബാക്കിയുള്ള ജീവിതം
ജീവനുള്ള ശവങ്ങളുണ്ടവിടെ
കണ്ണുനീര്‍ വറ്റിയ കറുത്ത ജീവനുള്ള
ചെറു മാംസ പിണ്ടങ്ങലുണ്ടവിടെ
ചത്ത്‌ വീഴുന്ന മക്കളെ അവിടത്തന്നെ
ഉപോക്ഷിച്ച് മരുഭൂമിയിലൂടെ
വെള്ളത്തിനു വേണ്ടി അലയുന്ന അമ്മ മാരുണ്ടാവിടെ
ചത്ത്‌ വീഴുന്ന ആ മക്കളോടൊപ്പം
ഞാന്‍ കിടന്നുറങ്ങും
അവരോടൊപ്പം ഞാന്‍ പട്ടിണി കിടക്കും
അവരോടൊപ്പം ഞാന്‍ ചത്ത്‌ വീഴും .


ദൂരെ ഇതെല്ലാം കണ്ടു എന്റെ ജീസസ്
വിഷമിച്ചിരിക്കുന്നുണ്ടായിരിക്കും
ഞാന്‍ ജീസസിനോട് പറയും
അങ്ങ് വിഷമിക്കരുത്
എനിക്കിത് സന്തോഷമാണ്
എന്നെ അറിയുന്നവന്‍ നീ മാത്രമല്ലെ
നിന്‍റെ മുള്‍ ക്കിരീടം കണ്ട് ചങ്ക് പൊട്ടി
ക്കരഞ്ഞവനല്ലേ ഞാന്‍
ജീസസ് ..നിനക്കുവേണ്ടി ഇവിടെ
മരിച്ചുവീണ ഈ മക്കളെ പെറുക്കിയെടുത്തു
ഞാന്‍ വരുന്നു ,നിന്‍റെ മടിത്തട്ടിലേക്ക് .

പടയാളിയുടെ അത്താഴം

















തീന്‍ മേശയിലെ 
അത്താഴത്തിന്
അവര്‍ ഫോര്‍ക്കില്‍ 
കുത്തി ഉയര്‍ത്തിയ
മാംസ ക്കഷണങ്ങള്‍ 
ഞാനായിരുന്നു...

വീഞ്ഞിനോടൊപ്പം ഞാന്‍
ചതഞ്ഞരഞ്ഞ്‌ 
താഴെക്കിറങ്ങുമ്പോള്‍
അവര്‍ പൊട്ടിച്ചിരിച്ചു....

പടച്ചട്ട യൂരി ,എന്‍റെ 
അസ്ഥികൂടത്തില്‍ തൂക്കി
പടയാളികളുടെ 
നേതാവ് തീന്‍ മേശയിലെ
ഉയര്‍ന്ന സിംഹാസനത്തില്‍ ഇരുന്നു
തളികയില്‍ 
വിളമ്പി വക്കപ്പെട്ട 
ഞാന്‍അയാളെ ക്കണ്ട് 
ഭയന്ന് വിറച്ചു.

പാചകം ചെയ്ത് 
വിളമ്പിയ എന്‍റെ ഹൃദയം
അയാള്‍ക്കായി മാറ്റി വച്ചിരുന്നു
അയാള്‍ മൂര്‍ച്ചയുള്ള 
ഫോര്‍ക്കെടുത്ത്
എന്‍റെ ഹൃദയത്തിന്റെ 
നടുവില്‍ കുത്തിയിറക്കി.

ആ മുറിവില്‍ നിന്നും 
രക്തം ചിതറി ത്തെറിച്ചു
അപ്പോഴും ദയനീയമായി 
എന്‍റെ ഹൃദയം
കേണു കൊണ്ടിരുന്നു
അപരാധ മേതും 
ചെയ്യാത്തോരെന്നെ
ചുട്ടെടുത്ത് തളികയില്‍ 
വിളമ്പി നീ ചവച്ചരച്ച് തിന്നരുതേ എന്ന് !!!

ഷിയാസ് .