
പുനര്‍ജന്മം
അമ്മേ
എനിക്കിനിയൊരു പുനര്‍ ജന്മമുണ്ടോ
ഈ കൊടും കാട്ടില്‍ ശിലയായി ഞാന്‍
ഉപേക്ഷിക്കപ്പെട്ടു
എന്റെ കണ്ണുകള്‍ കെട്ടിയിരിക്കുന്നു
എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല
ശിലയില്‍ തട്ടി ഞാന്‍ വീഴുന്നു
അമ്മയുടെ ആ പഴയ മകനല്ല ഞാന്‍
എന്റെ കൈകളില്‍ വിലങ്ങാണമ്മേ
അവരെന്നെ തടവിലാക്കി
എനിക്ക് ശബ്ദിക്കാന്‍ പോലും കഴിയുന്നില്ല
അവരെന്‍റെ നാവരിഞ്ഞു
ശബ്ദമില്ലാതെ എനിക്കീ ശരീരം മാത്രമായി വേണ്ട
എന്റെ മക്കളാണമ്മേ എന്റെ ചിന്തകളും വാക്കുകളും
എന്റെ മക്കളില്ലാതെ എനിക്കീ ജീവിതം വേണ്ട
എന്റെ കൈ പിടക്കാന്‍ ആരുമില്ലേ
എന്റെ കണ്ണുകളിലെ കെട്ടഴിക്കൂ
എന്റെ കൈ വിലങ്ങുകള്‍ ഒന്നഴിക്കൂ
എനിക്ക് ചിന്തിക്കണം
എനിക്കെഴുതണം ,എനിക്ക് പറയണം
പറയാതെ എഴുതാതെ ചിന്തകള്‍
കൂട്ടിമുട്ടി എന്റെ തലച്ചോറ് പൊട്ടി ഞാന്‍
മരിക്കുന്നത് നിങ്ങളറിയും
അന്നും നിങ്ങള്‍ തീന്‍ മേശയില്‍ സദ്യയൊരുക്കി
എന്റെ ശവം വീഞ്ഞില്‍ മുക്കി വിളമ്പു മോ ?
മകനെ എവിടെ നിന്റെ സുഹൃത്തുക്കള്‍?
എനിക്കറി യില്ലമ്മേ ആരായിരുന്നു
എന്റെ സുഹൃത്തുക്കള്‍ എന്ന്
എനിക്കാരുമില്ലായിരുന്നു
ആരെയും സ്വാധീനിക്കാന്‍ എനിക്കായില്ല
ഒരു പിന്‍വാ തിലിലും ഞാന്‍ മുട്ടിയില്ല
ഞാന്‍ ചിന്തിച്ചതല്ല സൗഹൃദം
അത് മറ്റെന്തോ ആണെന്ന് തോന്നുന്നു ഇപ്പോള്‍
എന്നെ ആര്‍ക്കും വേണ്ട
ഞാന്‍ പോകുന്നമ്മേ
സോമാലിയിലേക്ക് ,ആഫ്രിക്കയിലേക്ക്
അവിടെയാണെന്‍റെ ബാക്കിയുള്ള ജീവിതം
ജീവനുള്ള ശവങ്ങളുണ്ടവിടെ
കണ്ണുനീര്‍ വറ്റിയ കറുത്ത ജീവനുള്ള
ചെറു മാംസ പിണ്ടങ്ങലുണ്ടവിടെ
ചത്ത് വീഴുന്ന മക്കളെ അവിടത്തന്നെ
ഉപോക്ഷിച്ച് മരുഭൂമിയിലൂടെ
വെള്ളത്തിനു വേണ്ടി അലയുന്ന അമ്മ മാരുണ്ടാവിടെ
ചത്ത് വീഴുന്ന ആ മക്കളോടൊപ്പം
ഞാന്‍ കിടന്നുറങ്ങും
അവരോടൊപ്പം ഞാന്‍ പട്ടിണി കിടക്കും
അവരോടൊപ്പം ഞാന്‍ ചത്ത് വീഴും .
ദൂരെ ഇതെല്ലാം കണ്ടു എന്റെ ജീസസ്
വിഷമിച്ചിരിക്കുന്നുണ്ടായിരിക്കും
ഞാന്‍ ജീസസിനോട് പറയും
അങ്ങ് വിഷമിക്കരുത്
എനിക്കിത് സന്തോഷമാണ്
എന്നെ അറിയുന്നവന്‍ നീ മാത്രമല്ലെ
നിന്‍റെ മുള്‍ ക്കിരീടം കണ്ട് ചങ്ക് പൊട്ടി
ക്കരഞ്ഞവനല്ലേ ഞാന്‍
ജീസസ് ..നിനക്കുവേണ്ടി ഇവിടെ
മരിച്ചുവീണ ഈ മക്കളെ പെറുക്കിയെടുത്തു
ഞാന്‍ വരുന്നു ,നിന്‍റെ മടിത്തട്ടിലേക്ക് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ