
അശ്രുവില്‍ അലിയാത്തോരെന്‍
ദുഖത്തെഹൃദയത്തില്‍ ഉരുകാത്തോരീ
വജ്ര വികാരത്തെഎങ്ങനെ ഞാനലിയിക്കും
കീറി മുറിച്ചെറിയട്ടെ
ഞാനെന്‍ ഒരുപിടിയുള്ളോരീ
മാംസപിണ്ടത്തെ ,
ഒന്ന് ചിരിക്കൂ
എന്‍റെ മൌനമേ
കരഞ്ഞു ഞാന്‍
തളര്ന്നീ സായം
സന്ധ്യയില്‍
ഒരിതള്‍ പൂവിന്റെ
തലോടലിനായി കേഴുന്നു .
ജീവിത നാടക
തിരശീല വീഴാന്‍
ഇനി എത്ര നാഴിക
പുത്ര പൌത്ര
സൌഭാഗ്യങ്ങലെല്ലാം
പറന്നു പോയീ
പ്രാണനെ കീറി മുറി ച്ചെന്‍
പ്രിയതമയും കടന്നു പോയീ,
ഇന്ന് ,ചിറകടിച്ച് പറന്നു പോകുന്ന
കിളികളെ നോക്കി ഞാന്‍ കരയുന്നു .
സദനത്തില്‍
ഈ സന്ധ്യയില്‍
ഒരു രാത്രികൂടി
എനിക്ക് വയ്യ ,
യാമങ്ങള്‍
ഇഴഞ്ഞു നീങ്ങുന്ന
ഇന്നത്തെ രാത്രിയില്‍
ദുഖത്തിന്‍റെ മാറാപ്പ്
മുറ്റത്തെ മാവില്‍
കൊരുത്ത്,
ചീവീടുകളുടെ താരാട്ട് കേട്ട്,
അവസാനമായി
മിന്നാമിനുങ്ങുകളെ കണ്ട്,
മുരളുന്ന മൂങ്ങകളോട്
യാത്ര പറഞ്ഞ്,
അമ്മയുടെ
ഉദരത്തില്‍ വീണു
മുള പൊട്ടിയ
ഞാന്‍ എന്ന
ഈ മഹാ പ്രഹേളിക
എന്‍റെ യാത്രയുടെ
ഒന്നാം പാദം
അവസാനിപ്പിക്കും .
മരണമില്ലാത്ത
മരണമെന്ന
മഹാ ഭിഷഗ്വരനെ
വരിച്ച് ഞാന്‍ യാത്രയാകും .
ഷിയാസ് ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ