ദുഖത്തിന്‍റെ മാറാപ്പ്
അശ്രുവില്‍ അലിയാത്തോരെന്‍ ദുഖത്തെ
ഹൃദയത്തില്‍ ഉരുകാത്തോരീ വജ്ര വികാരത്തെ
എങ്ങനെ ഞാനലിയിക്കും
കീറി മുറിച്ചെറിയട്ടെ ഞാനെന്‍ ഒരുപിടിയുള്ളോരീ മാംസപിണ്ടത്തെ.
ഒന്ന് ചിരിക്കൂ എന്‍റെ മൌനമേ
കരഞ്ഞു ഞാന്‍ തളര്ന്നീ സായം സന്ധ്യയില്‍
ഒരിതള്‍ പൂവിന്റെ തലോടലിനായി കേഴുന്നു .
ജീവിത നാടക തിരശീല വീഴാന്‍ ഇനി എത്ര നാഴിക
പുത്ര പൌത്ര സൌഭാഗ്യങ്ങലെല്ലാം പറന്നു പോയീ
പ്രാണനെ കീറി മുറി ച്ചെന്‍ പ്രിയതമയും കടന്നു പോയീ
ചിറകടിച്ച് പറന്നു പോകുന്ന കിളികളെ നോക്കി ഞാന്‍ വാവിട്ടു കരയുന്നു.
സദനത്തില്‍ ഈ സന്ധ്യയില്‍ ഒരു രാത്രികൂടി എനിക്ക് വയ്യ
യാമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന ഇന്നത്തെ രാത്രിയില്‍
ദുഖത്തിന്‍റെ മാറാപ്പ് മുറ്റത്തെ മാവില്‍ കൊരുത്ത്
ചീവീടുകളുടെ താരാട്ട് കേട്ട്, അവസാനമായി മിന്നാമിനുങ്ങുകളെ കണ്ട്
മുരളുന്ന മൂങ്ങകളോട് യാത്ര പറഞ്ഞ്,അമ്മയുടെ ഉദരത്തില്‍ വീണു മുള പൊട്ടിയ
ഞാന്‍ എന്ന ഈ മഹാ പ്രഹേളിക എന്‍റെ യാത്രയുടെ ഒന്നാം പാദം അവസാനിപ്പിക്കും .
മരണമില്ലാത്ത മരണമെന്ന മഹാ ഭിഷഗ്വരനെ വരിച്ച് ഞാന്‍ യാത്രയാകും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ