ആകെ പേജ്‌കാഴ്‌ചകള്‍

ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011

പടയാളിയുടെ അത്താഴം

















തീന്‍ മേശയിലെ 
അത്താഴത്തിന്
അവര്‍ ഫോര്‍ക്കില്‍ 
കുത്തി ഉയര്‍ത്തിയ
മാംസ ക്കഷണങ്ങള്‍ 
ഞാനായിരുന്നു...

വീഞ്ഞിനോടൊപ്പം ഞാന്‍
ചതഞ്ഞരഞ്ഞ്‌ 
താഴെക്കിറങ്ങുമ്പോള്‍
അവര്‍ പൊട്ടിച്ചിരിച്ചു....

പടച്ചട്ട യൂരി ,എന്‍റെ 
അസ്ഥികൂടത്തില്‍ തൂക്കി
പടയാളികളുടെ 
നേതാവ് തീന്‍ മേശയിലെ
ഉയര്‍ന്ന സിംഹാസനത്തില്‍ ഇരുന്നു
തളികയില്‍ 
വിളമ്പി വക്കപ്പെട്ട 
ഞാന്‍അയാളെ ക്കണ്ട് 
ഭയന്ന് വിറച്ചു.

പാചകം ചെയ്ത് 
വിളമ്പിയ എന്‍റെ ഹൃദയം
അയാള്‍ക്കായി മാറ്റി വച്ചിരുന്നു
അയാള്‍ മൂര്‍ച്ചയുള്ള 
ഫോര്‍ക്കെടുത്ത്
എന്‍റെ ഹൃദയത്തിന്റെ 
നടുവില്‍ കുത്തിയിറക്കി.

ആ മുറിവില്‍ നിന്നും 
രക്തം ചിതറി ത്തെറിച്ചു
അപ്പോഴും ദയനീയമായി 
എന്‍റെ ഹൃദയം
കേണു കൊണ്ടിരുന്നു
അപരാധ മേതും 
ചെയ്യാത്തോരെന്നെ
ചുട്ടെടുത്ത് തളികയില്‍ 
വിളമ്പി നീ ചവച്ചരച്ച് തിന്നരുതേ എന്ന് !!!

ഷിയാസ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ