
എനിക്കെന്നെ കടന്നു പോകാന്‍ ഒരിക്കലും കഴിയില്ലേ ?ചിന്തകള്‍ കൂട്ടിമുട്ടി എന്‍റെ തലച്ചോറ് പൊട്ടിത്തെറിക്കുമോ ?എന്‍റെ തടവറയില്‍ നിന്നും എനിക്കൊരിക്കലും മോചനമില്ലേ ?രാക്ഷസ ചിന്തകള്‍ പിറവിയെടുക്കുന്ന ഈ മനസ്സെവിടെയാണ് ?എന്നെ പിന്തുടരുന്ന വേട്ടപ്പട്ടികള്‍ എന്നെ കടിച്ചു കീറുന്നതെന്നാണ്?
ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അയാള്‍ ജീവിക്കുന്നു ,അല്ല ആരോ അയാളെ ജീവിപ്പിക്കുന്നു എപ്പോള്‍ അവസാനിക്കും എന്നറിയാത്ത വെറുമൊരു ചെറിയ യാത്ര ഈ ജീവിതം. മനസ്സിനെ തോല്‍പ്പിച്ച് ശരീരം കൊണ്ട് മാത്രം ജീവിക്കുന്ന ഒരു മനുഷ്യനാകാന്‍ കഴിയാതെ അയാള്‍ പകച്ചു നില്‍ക്കുന്നു .സംതൃപ്തിയും സമാധാനവും കഴുകന്‍ കൊത്തിയ അപ്പ കഷണങ്ങളായപ്പോള്‍ അയാള്‍ പലതിനോടും സമരസപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫല മുണ്ടായില്ല. നിലാവ് പെയ്തിറങ്ങിയ രാത്രികളില്‍ പനമരങ്ങള്‍ക്ക് താഴെ കുടില്‍ കെട്ടി പാര്‍ത്ത ആ
ചെറുമന്‍റെ നീട്ടു പാട്ട് വീണ്ടും കേള്‍ക്കാന്‍ തോന്നി .
നാളുകള്‍ക്കു ശേഷം
അയാളിപ്പോള്‍ ശാന്തനാണ് തിരമാലകള്‍ അയാളെ ആക്രമിക്കുന്നില്ല എങ്കിലും
വെളുത്ത നിശാഗന്ധി പ്പൂക്കളും ശവം നാറി പ്പൂക്കളും നിറഞ്ഞ ആ കാരാഗ്രഹത്തില്‍ അയാളുടെ ശവദാഹമായിരുന്നു ഇന്ന് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ