ബലിദര്‍പ്പണക്കളത്തിലെ
വെളുത്ത കുഞ്ഞു പൂവുകള്‍ക്ക്
എന്നോടിനി എന്താണ്
പറയാനുള്ളത്
പൂത്തിരുവാതിരയില്‍
ഞാന്‍ ചൂടിയ
പാതിരാ പൂവുകള്‍ പോലും
പറയാത്ത എന്തോ ഒന്ന്
ഗായത്രിയില്‍ കളം
നിറഞ്ഞാടിയ
മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍
ആത്മാവിലേക്കെറിഞ്ഞ
ആ വെളുത്ത പൂക്കള്‍
വന്നു പതിച്ചത്
സ്പന്ദനം നിലച്ച
എന്‍റെ ശയന
ഹോമങ്ങളിലേക്കായിരുന്നു .
നിലാവില്‍ നാണിച്ചു വിടര്‍ന്ന
ദളങ്ങള്‍ , തേന്‍ പൊഴിച്ച്
കാത്തിരുന്ന യാമാങ്ങളിലേക്ക്
ഇനി ഒരു മടക്കമില്ല -നിനക്ക് യാത്ര
എന്നാകുമോ പറയുന്നത് ?
ഷിയാസ് .