ആകെ പേജ്‌കാഴ്‌ചകള്‍

ശനിയാഴ്‌ച, ജനുവരി 07, 2012

സഞ്ചാരം


















സഞ്ചാരം
********
ഞാന്‍ വഴി തെറ്റിയ
ഒരു സഞ്ചാരിയാണ്
തോളില്‍ തൂക്കിയ
പ്രാരാബ്ദങ്ങളുടെ
മാറാപ്പുമായി
ഞാന്‍ ശമ്പള
ദിവസങ്ങളിലേക്ക്
യാത്ര ചെയ്യുന്നു .


എന്‍റെ സ്വപ്നങ്ങളെ
പണയം വാങ്ങി
തുണ്ട് കടലാസുകളായി
തിരികെ നല്‍കുന്ന
പണമേ
പറയൂ നീ ആരാണ് ?


അത്താണികളില്‍
ചുമടിറക്കി ഞാന്‍
വിശ്രമിക്കുമ്പോള്‍
അകാലത്തില്‍ പൊലിഞ്ഞ
കവിതകളുടെ കരച്ചില്‍
ഞാന്‍ കേള്‍ക്കാറുണ്ട് .


കാലത്തിന്‍റെ
ഉരുളുന്ന ചക്രങ്ങളില്‍
എന്‍റെ സ്വപ്നങ്ങളെ
കൊരുത്ത് വച്ച്-
പത്തിന്‍റെ മൂന്നു
ഗുണിതങ്ങളില്‍
അവസാനിക്കുന്ന
ദിവസ ങ്ങളുടെ
ചംക്രമണത്തില്‍
ഞാന്‍ എനിക്ക്
ബലിത്തറ യൊരുക്കുന്നു .


ചക്രവാളങ്ങളുടെ
കൊതിപ്പിക്കുന്ന
ചുവപ്പ് നിറം
പ്രാപിക്കാന്‍ കഴിയാതെ
ഞാന്‍ നാളെ
കുഴിച്ചു മൂടപ്പെടും .
ആര്‍ക്കും ദിശ
തെറ്റാത്ത  ആ
കുഴിയില്‍ നിന്നും
വഴി തെറ്റാതെ
ഞാനെന്‍റെ യാത്ര
തുടരും -പ്രാരാബ്ദങ്ങളുടെ
മാറാപ്പില്ലാത്ത യാത്ര .


ഷിയാസ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ