ഇനിയുമെത്രനാള്‍ നിന്‍റെയീ
ചിറകില്ലാ തോണിയില്‍
ഞങ്ങളെയും കൊണ്ടീ യാത്ര ?
ഏതു നിലയില്ലാ കയത്തിലേക്ക്
ഞങ്ങളേയുമെടുത്ത് മറയുന്നു നീ ?
എന്നുമീ ചൈതന്യ സന്ധ്യകള്‍
ഞങ്ങള്‍ക്ക് നീ നല്‍കാത്തതെന്തേ ?
നിന്നില്‍ വീണണഞ്ഞ്
കരിന്തിരി കത്തി പൊഴിഞ്ഞു പോയ,
പൂര്‍വ്വ ജന്മ ദേഹങ്ങള്‍
നിന്നിലെ ഏത് കൊമ്പില്‍ കൂട് കൂട്ടി ?
അശാന്തിയുടെ
ആകാശ നീളം -
പട്ടിണിയുടെ
മുത്തുകളാക്കി ,
ക്രൂരതയുടെ
പൊട്ടാത്ത നൂലില്‍
കോര്‍ത്ത് ,
മനുഷ്യന്‍റെ മാറില്‍
അണിയിച്ചതെന്തിനു നീ ?
താരാട്ട് തൊട്ടിലില്‍
താണ്ടവമാടി
രസിക്കുന്ന നിന്‍റെ
കണ്ണുകള്‍ ഒരിക്കലും നനയാറില്ലേ
അമ്മേ കാലമേ -
നിന്‍റെ മക്കള്‍ ഞങ്ങള്‍ക്ക് ,
നിന്നില്‍ തന്നെയോ ചിത ?
ഷിയാസ് ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ