ആകെ പേജ്‌കാഴ്‌ചകള്‍

ബുധനാഴ്‌ച, ജൂലൈ 27, 2016

കർക്കിടകം


മുഴുത്ത് കൊഴുത്ത 
ധാര മുറിയാത്ത മഴ
പെയ്ത് പെയ്ത് വീടും 
പറമ്പും ഇരുണ്ട നിറം 
സൂര്യനെ മറയ്ക്കുന്ന 
മഴവനം -കാറ്റിൽ
ചിതറിയ തുള്ളികൾ
ഇറയവും കടന്ന
കത്തേക്കെത്തി
നോക്കുന്നു-മെല്ലെ
തഴുകുന്നു തണുക്കുന്നു
കോരിത്തരിക്കുന്നു
കർക്കിടകം - മെല്ലെ
മന്ത്രിച്ചു -രാഗവും
താളവും മാറി മാറി
പിടിച്ചവൾ പാടുകയാണ്
ജനലിടകളിലൂടെ
തൊട്ട് വിളിക്കുകയാണ്
ഇറങ്ങുന്നില്ലേ -
പുറത്തേക്ക് - പാടു
ന്നില്ലേ - ഇരുട്ടിലും
നിർത്താതെ പാടാൻ
കൂടെയാടാൻ കൊതി
യില്ലേ -നീട്ടിയ മഴ
ക്കൈകളിലൊരു
കളിനുള്ളു നുള്ളി

യവൾ മെല്ലെ ചിരിച്ചു 
ഇല്ല ഞാനില്ല - നീ പാട്
ഞാൻ കേട്ടിരിക്കാം
നിരാസവും ആഘോ
ഷമാക്കി അവൾ
പാടുകയാണ് -കർക്കിടകം-
ഉള്ളിൽ താളം പിടി
ക്കുന്നു -കവിളിൽ
കണ്ണിൽ ചെവികളിൽ
ഉമ്മവച്ചുണർത്തി
പറഞ്ഞയക്കാൻ
നോക്കുകയാണവളുടെ
കൂട്ടുകാരി -എന്റെയീ
മുടിയിഴകൾ - സഹിക്കു
ന്നില്ലവൾക്കീ നിരാസം
നനഞ്ഞു കുതിർന്നൊട്ടി
രസിക്കാൻ ആഗ്രഹിക്കു
ന്നുണ്ടാകും -പനി പിടി
ക്കില്ലേ - വേണ്ട , മുടി പിന്നി
ലേക്കൊതുക്കി വച്ച്
കാഴ്ചയിൽ മുഴുകി
താളത്തിൽ ലയിച്ചു .
പാടുകയാണാ
കർക്കിടകം ഇന്നുമീ
ഹൃത്തടം വേദിയാക്കി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ