ക്ഷണിക്കുന്നു
നിങ്ങളെ
ഞാനെന്‍റെ
മരണത്തിന് -
കാരണം ,
ഉറപ്പല്ലേ എന്റെ
മരണം എനിക്ക്
നിങ്ങളെ
നേരിട്ടറിയിക്കാന്‍
കഴിയില്ലല്ലോ ?
കരയണം
നിങ്ങള്‍, അത്
ഞാന്‍ കാണുന്നുണ്ടാകും
കണ്ണുനീര്‍ വരണം
വെറുതെ കണ്ണ്
തിരുമ്മുന്നതാകരുത് .
ക്ഷണിക്കുന്നു
നിങ്ങളെ
ഞാനെന്‍റെ
മരണത്തിന് -
ഷിയാസ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ