ആകെ പേജ്‌കാഴ്‌ചകള്‍

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

ജന ആധിപത്യം




ഒരു ലാവ പോലെ 
ഉരുകിയൊലി ച്ചൊഴുകി
പെയ്തിറങ്ങുന്നു 
സാമ്രാജ്യത്വ ദംഷ്ട്രകള്‍
ലോക രാജ്യങ്ങളിലേക്ക് ,
അമ്മമാരിലും കുഞ്ഞു മക്കളിലും
നൂതന ആയുധങ്ങള്‍ 
സംഹാര ശക്തി പരീക്ഷിക്കുന്നു .
ഇനി അത് വില്‍ക്കാം ,
മധേഷ്യയില്‍ ലക്ഷങ്ങളെ
കൊന്നൊടുക്കി വിജയം
 ഉറപ്പിച്ച ആയുധങ്ങള്‍
മോഹ വിലക്ക് വില്‍ക്കാം
ആര്‍ക്കു വില്‍ക്കണം ,ആര് വാങ്ങും ?


സമാധാനമാണ് 
ആയുധങ്ങളുടെ ശത്രു
തകര്‍ക്കണം ഈ ശത്രുവിനെ ,
ഉണ്ടാക്കണം ഒരു
തീവ്രവാദ ശക്തിയെ ,
അങ്ങനെ അവര്‍ വീണ്ടും
തീവ്ര വാദികളെ ഉണ്ടാക്കി
രാജ്യങ്ങളില്‍ ഭീതി വിതച്ചു ,
രാജ്യങ്ങള്‍ ഭയന്ന് വിറച്ച്
പ്രതിരോധിക്കാന്‍
 ആയുധങ്ങള്‍ വാങ്ങിക്കൂട്ടി
സംഹാര ശക്തി 
പരീക്ഷിച്ചുറപ്പിച്ച ആയുധങ്ങള്‍
മോഹവിലക്ക്‌ വാങ്ങി - 
നാടിന്റ്റെ രക്ഷക്ക്
ഇല്ലാത്ത ശത്രുവിനെ 
പ്രതിരോധിക്കാന്‍
യഥാര്‍ത്ഥ ശത്രു ആരെന്നറിയാതെ .


ശവക്കൂനകള്‍ക്ക് മേല്‍
ജനാധിപത്യത്തിന്റെ 
കൊടി നാട്ടി
ലക്ഷങ്ങള്‍ക്ക് മേല്‍ 
തീമഴപെയ്യിച്ച പട്ടാളക്കാര്‍
 വിശ്രമ ത്തിലാണിപ്പോള്‍ ,
മരിക്കുന്നതിനു മുന്‍പ്-
ദൈന്യതയോടെ 
കൈകൂപ്പി യാജിച്ചവരെ
ചിരിച്ചുകൊണ്ട് 
കൊന്നൊടുക്കിയ കഥകള്‍
പറയുന്നുണ്ടാവും അവര്‍ ,
ഭയന്നോടിയ ബാലനെ
ഒരു കുപ്പി മദ്യത്തിന്
തമാശക്ക് പന്തയം 
വച്ച് ദൂരെ നിന്നും
വെടിവച്ചു കൊന്നവര്‍ ,
നാട്ടില്‍ കാത്തിരുന്ന
സ്വന്തം മകനെ 
വാരിപ്പുണര്‍ന്നിട്ടുണ്ടാകില്ലേ ,
മേനിയഴകില്‍ 
അതിസുന്ദരികളായ
പൂമൊട്ടുകളുടെ താഴ്വരയില്‍
പലവട്ടം കയറിയിറങ്ങിയ യന്ത്ര
തോക്കുകള്‍ വയര്‍ പിളര്‍ത്തി
തെരുവില്‍ തള്ളിയ 
സ്ത്രീകള്‍ ഇനിയും
മരിച്ചിട്ടില്ല .


ജനാധിപത്യത്തിന്റെ 
വിത്തുകള്‍ പാകാന്‍
സമാധാനത്തിന്റെ 
ഉരുക്ക് കോട്ടകള്‍
തകര്‍ത്ത് അവര്‍ 
കുരുതിക്കളങ്ങള്‍ തീര്‍ത്തു.
വെടിയൊച്ച നിലക്കാത്ത 
പ്രഭാതങ്ങളെ
ഇനി അവര്‍ ശീലിക്കും
പ്രജകള്‍ പലായനം 
ചെയ്ത യുദ്ധഭൂമിയില്‍
ആര്‍ക്കുവേണ്ടി ഈ ജന 
ആധിപത്യം?
മാനവ ചരിത്രത്തിലെ
പരിവര്‍ത്തന പാതകള്‍ 
ഇത്ര ദയാശൂന്യമോ?
കേള്‍ക്കാതെ പോയ തേങ്ങലുകള്‍
കാതില്‍ അലയടിക്കുന്നു ....


കപട സൌഹൃദത്തിന്റെ
നീരാളി ക്കൈകള്‍ തിരിച്ചറിയുക!
ആയുധ ക്കച്ചവടക്കാരായ 
സാമ്രാജ്യത്വത്തിന്റെ
ശത്രു സമാധാനമാണെന്നു 
തിരിച്ചറിയുക!
ആണവായുധങ്ങളുടെ പേരിലും
തീവ്രവാദത്തിന്റെ പേരിലും
ജനാധിപത്യതിന്റ്റെ പേരിലും
അവര്‍ നമ്മെ കൊന്നൊടുക്കും -
ദയാശൂന്യരായ
സാമ്രാജ്യത്വം മൂര്‍ച്ച കൂട്ടുന്ന 
ആയുധങ്ങള്‍ നാളെ നമുക്ക്
നേരെ ആണെങ്കിലോ ?


ഷിയസ്‌ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ