എന്‍റെ ഓണക്കാലം . AUG 2011.
മാവിന്‍ കൊമ്പില്‍
ഊഞ്ഞാലിട്ടൂ ഓണത്തപ്പാ
കിന്നരി മുല്ലകള്‍
പൂത്തുലയുന്നീ അത്തംനാളില്‍
തംബുരു മീട്ടി
പാട്ടുകള്‍ പാടാം ഊഞ്ഞാലാടാം
ഉണ്ണിക്കുട്ടാ
നീയും വായോ നേരം പോയല്ലോ .
ഓണത്തുമ്പികള്‍
നെല്ലിന്‍ കതിരില്‍ നൃത്തം വച്ചു
മുല്ലപ്പൂവും ഓണപ്പൂവും അത് കണ്ടു ചിരിച്ചു
ഇലഞ്ഞി പ്പൂവിന്‍
മാദക ഗന്ധം നാട് നിറഞ്ഞല്ലോ
ഓമന മക്കള്‍ പൂവ്
പറിക്കാന്‍ ഓടിനടക്കുന്നേ
പൂക്കളമിട്ടു
പാട്ടുകള്‍ പാടി ഓണ പൂവിളിയായി
സദ്യവട്ടം
കുഴലപ്പം കായ്‌വറുത്തതും ഉപ്പേരീം
ചേലില്‍ നിന്ന്
വിളമ്പുന്നു വല്യമ്മച്ചീം മുത്തശ്ശീം
ചേലകള്‍ ചുറ്റി
ചേല് നോക്കി ചേച്ചിമാരും കൂട്ടിനെത്തി
ഓണത്തപ്പാ കുടവയരാ
അത്തം പത്തിന് തിരുവോണം
കൈകള്‍ കൊട്ടി
പാട്ടുകള്‍ പാടി വന്നിരുന്നു വല്യച്ചന്‍
ഒന്ന്
മിനുങ്ങീട്ടൊന്നിച്ചെത്തീ അമ്മാവന്‍ മാരും
സദ്യ വട്ടം
കെങ്കേമം ഓണാഘോഷം തിമ്രുതത്തൈ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ