എല്ലാവരും മരിച്ച - ഈ സ്മശാനത്തില്‍ ഞാനെന്‍റെ ശവവും കൂടി ഉപേക്ഷിക്കട്ടെ .
മൃത്യുവിനെ വാരിപ്പുണര്‍ന്ന് നിന്നോട് യാത്ര പറഞ്ഞ് ഞാനിറങ്ങട്ടെ .
ആത്മാവ് തേടിയുള്ള ഈ യാത്രയില്‍ ഞാന്‍ കഴുവേറ്റപ്പെടാം
വിഷ പാനം നടത്തി എന്നോടൊപ്പം വരാന്‍ നീ ശ്രമിക്കരുത്
കീറിമുറിക്കപ്പെട്ട ആത്മാക്കളാണ് എന്റെ സഹയാത്രികര്‍
വേദനയുടെ ദീന രോദനങ്ങളാണ് എന്റെ സംഗീതം .
നിങ്ങളുടെ നൈരാശ്യതെ ഞാന്‍ കുടിച്ചു വറ്റിക്കും
നിങ്ങളുടെ പാപങ്ങളാല്‍ തീര്‍ത്ത ശരശയ്യയില്‍ ഞാന്‍ അനന്ത ശയനനാകും .
ശരീരങ്ങള്‍ കലഹിക്കുന്ന നിന്നിലേക്ക് ,പരകായ പ്രവേശത്തിലൂടെ ഞാന്‍ തിരികെയെത്തും .
വരണ്ടുണങ്ങിയ നിങ്ങളുടെ ചുണ്ടിലേക്ക് ഞാന്‍ മുന്തിരി ച്ചാര്‍ പകരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ