എന്റെ നഖങ്ങളില്‍
സൂജി തറക്കൂ
എന്റെ കണ്ണില്‍
മുളക് തേക്കൂ
എന്നെ ഇരുമ്പഴി ക്കുള്ളില്‍ അടക്കൂ
എന്നെ ജാലിയന്‍
വാലാബാഗില്‍ നിര്‍ത്തി വെടിവക്കൂ
എന്നെ ട്രെയിനില്‍
കയറ്റി അയക്കൂ
...
എന്റെ തലച്ചോറ്
പൊട്ടി ഞാന്‍ മരിക്കട്ടെ .
ഞാന്‍ പാപിയാണ് ,കാരണം
നിങ്ങള്‍ നെയ്ത പരവതാനിയിലാണ് ഞാനുറങ്ങുന്നത്
നിങ്ങള്‍ വെട്ടിയ
വഴിയിലൂടെയാണ് ഞാന്‍ നടക്കുന്നത്
നിങ്ങള്‍
മരിച്ചവര്‍ക്ക് വേണ്ടി ഞാനൊന്നും ചെയ്യുന്നില്ല
നിങ്ങള്‍
ത്യജിച്ചതെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്
പ്രായശ്ചിത്തം
ചെയ്യാന്‍ ഞാന്‍ എന്ത് ചെയ്യണം
നിങ്ങളുടെ ഈ
ബാലിത്തറയില്‍ ഞാന്‍ തലതല്ലി മരിക്കട്ടെ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ