വസന്തത്തില്‍
പുഷ്പിക്കാതെ
കാലം തെറ്റി വേനലില്‍
പൂത്ത് വാടി ത്തളര്‍ന്ന
അവള്‍ ,
ഒരു പുഷ്പത്തെ
പോലെ തോന്നിപ്പിച്ചു.
പുണരാതെ
വേര്‍പെട്ടൊഴുകിയ
കടലുകള്‍ പോലെ
അവള്‍ എന്നില്‍
നിന്നടര്‍ന്നൊഴുകി
എവിടെയും ലയിക്കാതെ -
ലയിച്ചപോല്‍ തോന്നിപ്പിച്ചു .
സാഗര സംഗമങ്ങളില്‍
പുനര്‍ജനിച്ച ചെറു -
ദ്വീപുകള്‍ ,
ആര്‍ത്തിയോടെ
തിരകള്‍ ഒഴുകി വന്ന്
കിതച്ചു നിന്ന
മണല്‍ തരികളുടെ
മോഹഭംഗങ്ങള്‍
പോലെ,
ഒക്കത്തിരിക്കുന്നു .
മനസ്സും മാംസവും
ജീവനും ചൂഴ്ന്നെടുത്ത്
കാലം കരയിലുപേക്ഷിച്ച
ചിപ്പിയുടെ പുറംതോട്
പോലെ, കറുത്ത
പാറക്കെട്ടുകളില്‍
തല്ലിയലച്ചു തകരുന്ന
തിരമാലകള്‍ -
പരസ്പരം പുണരാതെ
വേര്‍പെട്ടൊഴുകിയ
ഞങ്ങളായിരുന്നു ...
പുഷ്പിക്കാതെ
കാലം തെറ്റി വേനലില്‍
പൂത്ത് വാടി ത്തളര്‍ന്ന
അവള്‍ ,
ഒരു പുഷ്പത്തെ
പോലെ തോന്നിപ്പിച്ചു.
പുണരാതെ
വേര്‍പെട്ടൊഴുകിയ
കടലുകള്‍ പോലെ
അവള്‍ എന്നില്‍
നിന്നടര്‍ന്നൊഴുകി
എവിടെയും ലയിക്കാതെ -
ലയിച്ചപോല്‍ തോന്നിപ്പിച്ചു .
സാഗര സംഗമങ്ങളില്‍
പുനര്‍ജനിച്ച ചെറു -
ദ്വീപുകള്‍ ,
ആര്‍ത്തിയോടെ
തിരകള്‍ ഒഴുകി വന്ന്
കിതച്ചു നിന്ന
മണല്‍ തരികളുടെ
മോഹഭംഗങ്ങള്‍
പോലെ,
ഒക്കത്തിരിക്കുന്നു .
മനസ്സും മാംസവും
ജീവനും ചൂഴ്ന്നെടുത്ത്
കാലം കരയിലുപേക്ഷിച്ച
ചിപ്പിയുടെ പുറംതോട്
പോലെ, കറുത്ത
പാറക്കെട്ടുകളില്‍
തല്ലിയലച്ചു തകരുന്ന
തിരമാലകള്‍ -
പരസ്പരം പുണരാതെ
വേര്‍പെട്ടൊഴുകിയ
ഞങ്ങളായിരുന്നു ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ