യവ്വനം പടം
പൊഴിച്ചുപേക്ഷിച്ച
ശുഷ്ക്കിച്ച ശരീരവുമായി ,
ഊന്നു വടികള്‍
ശക്തിയായി ഊന്നിയാല്‍
തിരികെ എത്താം
എന്ന് വ്യാമോഹിച്ച്,
പിന്നിലു പേക്ഷിക്കപ്പെട്ട
യവ്വനത്തെ എത്തിപ്പിടിക്കാന്‍
വിറയ്ക്കുന്ന
കാല്‍ പാദങ്ങള്‍
മണ്ണില്‍ ആഞ്ഞു ചവിട്ടി
മുന്നോട്ടു നടക്കുമ്പോള്‍ ...........
നിന്‍റെ ഈ മോഹങ്ങള്‍
എന്നേ കുഴിച്ചു മൂടപ്പെട്ടു
എന്ന് പറഞ്ഞ്
വാര്‍ധക്യം അതിന്‍റെ
രൌദ്ര ഭാവം പൂണ്ട്
ഊന്നു വടികളില്‍ ചലിക്കുന്ന
ശരീരത്തെ നിര്‍ദയം
തള്ളി താഴെയിടും ,
അവിടെ നിന്നും
പിടഞ്ഞെണീക്കാന്‍ ശ്രമിക്കുന്ന
പരാശ്രയ ഭോജിയായ
ആ വാര്‍ധക്യം എനിക്ക് വേണ്ട .
പൂരണമില്ലാത്ത
സമസ്യകളോട് പടവെട്ടി
ജീവിതമെന്ന പോര്‍ക്കളത്തില്‍
വിശ്രമ രഹിതമായി
കൈക്കോട്ടേന്തിയ കാലത്ത്
അറിയാതെ പൊഴിഞ്ഞു പോയ
മഹാ സൗഭാഗ്യമായിരുന്നോ യവ്വനം ?
ഇന്നലെ കണ്ട
ഞാന്‍ തന്നെയാണ് ഇന്നും
പിന്നെ എപ്പോഴായിരുന്നു
എന്നെ
സംവത്സരങ്ങള്‍ക്കപ്പുറത്തേക്ക്
തള്ളിയിട്ട്
ഒരു ശരം കണക്കെ
ബാല്യവും കൌമാരവും
എന്നില്‍ നിന്നും പറന്നകന്നത് ?
സ്ഥാന ചലനങ്ങള്‍
ഒന്നുമില്ലാതെ കണ്ണും കാതും
അതെ രൂപത്തില്‍
എന്നില്‍ തന്നെയുണ്ട് ,
ചിന്തകള്‍ കൂട്ടി മുട്ടി
സ്ഫോടനം നടന്ന
മനസ്സും ഹൃദയവും
അതുപോലെ തന്നെ യുണ്ട് ,
പിന്നെ ഏതവയവത്തെയാണ്
വാര്‍ദ്ധക്യം എന്ന ദുര്‍ഭൂതം
പിടി കൂടുന്നത് ?
വാര്‍ദ്ധക്യമയാല്‍ ....
ഞാന്‍ ഊഞ്ഞാല് കെട്ടിയാടിയ
മാവിന്‍ കൊമ്പുകള്‍
എന്നെ ദഹിപ്പിക്കാന്‍
ദിവസങ്ങളെണ്ണി കാത്തിരിക്കും ,
ഞാന്‍ ആട്ടിപ്പായിച്ച
കലപില കൂട്ടിയ കാക്കകള്‍
എന്‍റെ ബലി ചോറുണ്ണാന്‍ കാത്തിരിക്കും
,
കൈക്കൂലി വാങ്ങി
എന്‍റെ ക്ഷേമത്തിനായി
പ്രാര്‍തിച്ച പുരോഹിതര്‍
എന്നെ കാണുമ്പോള്‍ ലഭിക്കാന്‍
പോകുന്ന ശവദാഹ ക്കൂലിയെ
ക്കുറി ച്ചോര്‍ത്ത് കൊതിയൂറും.
വേണ്ട ,എനിക്കാ വാര്‍ധക്യം വേണ്ട
വിട്ടുകൊടുക്കാതെ ഞാനെന്നെ കാത്തു വക്കും
ജീവിക്കാനുള്ള കൊതി കൊണ്ടല്ല
കീഴടങ്ങാനുള്ള മടികൊണ്ട് .
shiyas.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ