ഹ്രദയത്തിൽ
ഞാനൊരു
കുഞ്ഞു ശലഭത്തിൻ ശവക്കുഴി
മൂടാതെ വക്കും...
മന്ത്രങ്ങൾ ഉരുവിട്ട്
ഉമ്മനൽകുന്നൊരു
യക്ഷിതൻ അമ്മയെ
കാവലിരുത്തും....
ചോര വീണു ചുവന്ന
നദിയിൽ സ്നാനം
കഴിഞ്ഞെത്തുമായിരം
മഹർഷിമാരാൽ
ഹോമകുണ്ഡങ്ങൾ തീർക്കും..
ആരുടെ വാളിനാൽ
തീർന്നു നീ പൈതലേ -
അവൻ ഈസയോ മൂസയോ മുഹമ്മദോ ?
ഹ്രദയത്തിൽ
ഒന്നല്ലെനിക്കിനി
ഒരായിരം കുഞ്ഞു ശലഭങ്ങൾതൻ
ശവക്കുഴികൾ മൂടാതെ വക്കണം ...
അണയാത്ത
ഹോമകുണ്ഢത്തിൽ
ഇനിയും
വെന്തു തീരാത്ത
മനുഷ്യപ്പിശാചുക്കളെ
യോഗിതൻ
മന്ത്ര ദണ്ഡുകൊണ്ടടിച്ചു കൊല്ലണം...
എന്റെ കുഴിമാടം
അടക്കുമ്പോഴും
ഞാനെൻ ഹ്രുദയത്തിൽ
ഒരായിരം കുഞ്ഞു ശലഭങ്ങൾതൻ
ശവക്കുഴികൾ മൂടാതെ വക്കും ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ